ദില്ലിയുടെ ആരോഗ്യസംവിധാനം ഇരച്ചെത്തുന്ന രോഗികളുടെ പ്രവാഹത്തിൽ പകച്ചുനിൽക്കുന്നു; പിന്നാലെ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം,സൗദിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കും
ഇന്ത്യയിൽ കൊറോണ വ്യാപനം അത്യുന്നതിയിലാണ് നില്കുയന്നത്. ഹൃദയഭേദകമായ കാഴ്ചകളാണ് ദില്ലിയിലെ ആശുപത്രികളുടെ അത്യാഹിതവിഭാഗങ്ങൾക്ക് മുന്നിൽ കാണുവാൻ സാധിക്കുന്നത്. ദില്ലിയുടെ ആരോഗ്യസംവിധാനം ഇരച്ചെത്തുന്ന രോഗികളുടെ പ്രവാഹത്തിൽ പകച്ചുനിൽക്കുകയാണ് ചെയ്തിരിക്കുന്നത്. ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണനിരക്കാണിത് എന്നാണ് റിപ്പോർട്ട്.
24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ദില്ലിയിൽ പുതുതായി രോഗബാധിതരായത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം. സൗദിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കും. സൗദിയിലെ ലിന്‍ഡെ കമ്പനിയില്‍ നിന്നുള്ള ഓക്‌സിജനാണ് ഇന്ത്യയിലേക്ക് എത്തിക്കുക.
നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് എത്തിക്കുമെന്നാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കുന്നത്. ഈ ദൗത്യത്തില്‍ അദാനി ഗ്രൂപ്പും ലിന്‍ഡെയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
ടാങ്കുകള്‍ക്കും സിലിണ്ടറുകള്‍ക്കും പുറമെ 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ സിലിണ്ടറുകളും ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ നല്‍കിയ പിന്തുണയ്ക്ക് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദിന് നന്ദി അറിയിക്കുന്നതായി അദാനി കൂട്ടിച്ചേര്‍ത്തു.
അതേസമയം ദില്ലിയിലെ മിക്ക ആശുപത്രികളിലും കിടക്കകളില്ല. നിലവിളികളോടെ എത്തുന്ന ബന്ധുക്കൾക്ക് മുന്നിൽ രോഗികളെ ആംബുലൻസുകളിൽത്തന്നെ പരിശോധിക്കുകയാണ് ഡോക്ടർമാർ. മരിച്ചവരെ കൊണ്ടുപോകാൻ അടക്കം ആംബുലൻസുകളും ലഭ്യമല്ല. പല ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ദില്ലി ഫോർട്ടിസ് ആശുപത്രി ഇന്ന് രാവിലെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചതായി അറിയിച്ചു.
ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇന്നലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കത്തെഴുതിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അൽപം ഓക്സിജൻ ഞങ്ങൾക്ക് തരാനാകുമെങ്കിൽ തരണം. കേന്ദ്രസർക്കാർ വഴി ഓക്സിജൻ ദില്ലിയിലെത്തിച്ചു തരാനുള്ള വഴി ഞങ്ങൾ ഒരുക്കാം - മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അഭ്യർത്ഥിക്കുന്നു. നിലവിൽ പത്ത് ലക്ഷത്തിലധികം പേരാണ് ദില്ലിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.
https://www.facebook.com/Malayalivartha