'സ്റ്റേ സ്‍ട്രോങ് ഇന്ത്യ' ഞങ്ങളുണ്ട്.... ഇത് ദുബൈയുടെ വാക്ക്! ലോകം മുഴുവൻ ഇന്ത്യയ്ക്കായി ഒരുമിക്കുന്നു, കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‍ക്ക് പിന്തുണയുമായി ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണങ്ങളണിഞ്ഞു

പ്രവാസലോകത്തെ പ്രണയിച്ച പ്രവാസികൾക്ക് എന്നും സ്നേഹവു കരുതലും നൽകുന്ന യുഎഇ ദുരിതകാലത്ത് അകമഴിഞ്ഞ സഹായമാണ് പ്രവാസികൾക്ക് നല്കിയത്. യുഎഇയെ കൊറോണ വരിഞ്ഞ് മുറുക്കിയപ്പോഴും പ്രവാസികളെ നെഞ്ചോട് ചേർത്ത അധികാരികൾ അത് തന്നെയാണ് യുഎഇയെ യുഎഇ ആക്കിയത്. ഇപ്പോഴിതാ ഇന്ത്യയോടും ഇന്ത്യക്കാരോടും എന്നും സ്നേഹവും സൗഹൃദവും പുലർത്തുന്ന ദുബായ് ഈ ദുരിത കാലത്തും അതുമറന്നില്ല എന്നതാണ് സത്യം. ഇന്ത്യയിലെ കോവിഡ്19 പ്രതിസന്ധിക്ക് തങ്ങളും കൂടെയുണ്ടെന്ന് പറഞ്ഞ് ലോകത്തെ ഏറ്റവും ഉയരം കൂടി മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ഇന്നലെ വൈകിട്ട് ഇന്ത്യൻ ദേശീയപതാക തെളിഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‍ക്ക് പിന്തുണയുമായി ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണങ്ങളണിയുകയുണ്ടായി. കൊവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്‍ക്ക് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.
'സ്റ്റേ സ്‍ട്രോങ് ഇന്ത്യ' എന്ന സന്ദേശവുമായി ഞായറാഴ്‍ച രാത്രിയാണ് ബുര്‍ജ് ഖലീഫ, ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ പ്രകാശിതമായത്. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധികരിക്കുകയും ചെയ്‍തു. തുടര്‍ന്ന് സ്റ്റേ സ്‍ട്രോങ് ഇന്ത്യ എന്ന ഹാഷ് ടാഗോടെ നിരവധിപ്പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
ഇതുകൂടാതെ കൊവിഡ് പോരാട്ടത്തിലുള്ള ഇന്ത്യയ്‍ക്ക് സുഹൃത്തിന്റെ വിജയാശംസ എന്ന കുറിപ്പോടെ യുഎഇയിലെ ഇന്ത്യന്‍ എംബസിയും ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു. പ്രയാസകരമായ അവസ്ഥയിലൂയെ കടന്നുപോകുന്ന രാജ്യത്തിന് യുഎഇ നല്‍കുന്ന പിന്തുണയെ വിലമതിക്കുന്നുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ പറഞ്ഞു.
ഞായറാഴ്‍ച വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‍ശങ്കറുമായി ടെലിഫോണില്‍ സംസാരിച്ച യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയ്‍ക്ക്, യുഎഇയിലെ ഭരണനേതൃത്വത്തിന്റെയും സര്‍ക്കാറിന്റെയും ജനങ്ങളുടെയും പൂര്‍ണ ഐക്യദാര്‍ഢ്യം അറിയിച്ചു. മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയും സഹായവും യുഎഇ വാഗ്ദാനം ചെയ്‍തിട്ടുണ്ട്.
https://www.facebook.com/Malayalivartha