ഗൾഫിലെ നാല് രാജ്യങ്ങളിലെ പ്രവേശനവിലക്ക് നീട്ടാൻ സാധ്യത; പ്രവാസികളുടെ പണിപോകുമെന്ന് മുന്നറിയിപ്പ്, ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവർ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് അധികൃതർ

കൊറോണ വ്യാപനത്തെ തുടർന്ന് ഗൾഫിലെ നാല് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയതോടെ ദുരിതത്തിലായത് മലയാളികളടക്കം ആയിരക്കണക്കിനുപേരാണ് . ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവർ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. യുഎഇ, സൗദിഅറേബ്യ, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് യുഎഇയും ഒമാനും കഴിഞ്ഞദിവസങ്ങളിലായി ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ചത് തന്നെ. എന്നാൽ സൌദിയും കുവൈത്തും ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി മാറ്റമില്ലാതെ തുടരുകയാണ്.
എന്നാൽ പ്രവാസികൾക്ക് ഏക ആശ്വാസമായിരുന്നു ആ വഴിയും അടയുകയാണ്. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വിദേശികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ഇപ്പോള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതായത് വിദേശികളുടെ കൊവിഡ് പരിശോധന നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേപ്പാളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേപ്പാള്‍ പൗരന്മാര്, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍, നേപ്പാളില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ എന്നിവര്‍ക്ക് മാത്രമായി ആര്.ടി. പി.സിആര്‍ പരിശോധനകള്‍ പരിമിതപ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രവാസികളില്‍ പലരും നേപ്പാള്‍ വഴിയുള്ള യാത്ര തെരഞ്ഞെടുത്തത് തന്നെ. 14 ദിവസം നേപ്പാളില്‍ താമസിച്ച ശേഷം അവിടെ നിന്ന് കൊവിഡ് പി.സി.ആര് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യാൻ സാധിക്കും. സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണ് ഇപ്പോള്‍ നേപ്പാളിലുള്ളവരില് ഏറെയും. കൊവിഡ് പരിശോധനാ ഫലമില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനാവാത്തതിനാല്‍ ഇവരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുയാണിപ്പോള്..
അതേസമയം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ താളംതെറ്റിയതോടെ നാട്ടിലേക്ക് മടങ്ങേണ്ട യാത്രക്കാർ വലയുകയാണ്. എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഉൾപ്പെടെയുള്ളവയുടെ സർവിസാണ് താളംതെറ്റിയിരിക്കുന്നത്. ചില വിമാനങ്ങൾ പ്രഖ്യാപിച്ചതിലും നേരത്തെ പുറപ്പെട്ടപ്പോൾ ചിലത് റദ്ദാക്കിയിട്ടുണ്ട്. മറ്റ് ചിലത് വളരെയേറെ വൈകിയാണ് പുറപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റ് കൂടി തകരാറിലായതോടെ യാത്രക്കാർ എന്തുചെയ്യുമെന്നറിയാതെ വലഞ്ഞു.
ആയതിനാൽ തന്നെ ഇന്ത്യയിലേക്ക് പുറപ്പെടാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർ എയർലൈൻ ഓഫിസുകളിലോ ട്രാവൽ ഏജൻസികളിലോ വിളിച്ചന്വേഷിച്ചശേഷം വേണം പുറപ്പെടാൻ. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയതിനാൽ നേരത്തെ നിശ്ചയിച്ചപ്രകാരം പല വിമാനങ്ങൾക്കും ഇവിടെ എത്താൻ കഴിഞ്ഞിട്ടില്ല.ചില വിമാനങ്ങൾ നേരത്തെ പുറപ്പെടുന്നുണ്ട്. ഇക്കാര്യം എയർലൈനുകൾ മെസേജ് വഴിയാണ് അയക്കുന്നത്. അതിനാൽ, മൊബൈലിൽ വരുന്ന മെസേജുകൾ യാത്രക്കാർ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha