യാത്രാ വിലക്കിൽ കുടുങ്ങി പ്രവാസികൾ; യാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതരായി പ്രവാസികൾ, ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സൂചന

ഇന്ത്യയിൽ പ്രതിദിനം മൂന്ന് ലക്ഷത്തോളംപേർക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതിനുപിന്നാലെ നിരവധി രാഷ്ട്രങ്ങളാണ് ഇന്ത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇതിൽ പ്രവാസികളെ ഏറെ ദുരിതലക്കിയത് ഗൾഫ് രാഷ്ട്രങ്ങളുടെ തീരുമാനമാണ്. ഇത്തരത്തിൽ യാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതരായി പ്രവാസികൾ. യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ തിരിച്ചെത്താതെ ആയിരങ്ങൾ നാട്ടിലും കുടുങ്ങിയിട്ടുണ്ട്. പ്രതിസന്ധി എത്രകാലം നീണ്ടുനിൽക്കും എന്ന ആശങ്കയും ശക്തമാണ്. പുതിയ പ്രഖ്യാപനങ്ങളോടെ ആയിരങ്ങളാണ് നാട്ടിൽ കുടുങ്ങിയത് തന്നെ.
യുഎഇ ഔദ്യോഗികമായി യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത് മെയ് അഞ്ചു വരെയാണ്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുമെന്നാണ് സൂചന. അതേസമയം നയതന്ത്ര, ആരോഗ്യ ഉഗ്യോഗസ്ഥർ, ഗോൾഡൻ വിസക്കാർ എന്നിവർക്ക് വിലക്കില്ല. ഇന്ത്യയിൽനിന്ന് നേരിട്ടും അല്ലാതെയുമുള്ള കാർഗോ സർവീസുകൾക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.
ഒമാൻ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ യാത്രാവിലക്കും എത്രകാലം നീണ്ടുനിൽക്കും എന്ന കാര്യം ഇതുവരെ വ്യക്തമല്ല. പ്രതിസന്ധി തുടർന്നാൽ പലരുടെയും ജോലിയെയും അതു ബാധിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. തിരികെവരാൻ വൈകിയാൽ ജോലിക്കാര്യം പ്രശ്‌നമാകുമെന്ന് ചില കമ്പനികൾ ഇതിനോടകം അറിയിച്ചതായി ജീവനക്കാർ പറയുന്നു. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് പലരും ഇപ്പോൾ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വരുന്നത്. അതേസമയം ആയിരങ്ങളാണ് യുഎഇയിൽ എത്താൻ പറ്റാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നതെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ പറയുന്നു. മെയ് അഞ്ചിനുശേഷവും പ്രതിസന്ധി തുടർന്നാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ട്രാൻസിറ്റ് യാത്രയും ബുദ്ധിമുട്ടാകുനാടാണ്. നേപ്പാൾ, മാലി എന്നിവ മുഖേന സൗദിയിലേക്ക് പുറപ്പെട്ടവരും ഈ ഉത്കണ്ഠയാണ് പങ്കുവയ്ക്കുന്നത്. നേപ്പാൾ ഇതിനോടകം തന്നെ തികച്ചും പ്രതികൂലമായ തീരുമാനമാണ് പങ്കുവഹിരിക്കുന്നത്. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിദേശികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ഇപ്പോള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദേശികളുടെ കൊവിഡ് പരിശോധന നിര്‍ത്തിവെയ്‍ക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേപ്പാളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേപ്പാള്‍ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍, നേപ്പാളില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ എന്നിവര്‍ക്ക് മാത്രമായി ആര്‍.ടി. പി.സിആര്‍ പരിശോധനകള്‍ പരിമിതപ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha