ഗൾഫിലെ നാല് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തി; മാലിദീപ്, ബഹ്‌റൈന്‍ , നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് സൗദിയിലേക്ക് പ്രവാസികൾ കടന്നത്, ബഹറിന്‍ വഴിയുള്ളവര്‍ക്ക് വരാം അതും എപ്പോള്‍ നിലക്കുമെന്നുള്ള ആശങ്കയിൽ സൗദി പ്രവാസികൾ

ഗൾഫിലെ നാല് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയതോടെ മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളാണ് വലയുന്നത്. ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവർ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് അറിയാൻ കഴിയുന്നത്. . യുഎഇ, സൗദിഅറേബ്യ, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ സൗദിയും കുവൈറ്റും ഏർപ്പെടുത്തിയ വിലക്ക് മാസങ്ങളോളം തുടരുകയാണ്. ഇതിനായി ട്രാൻസിറ്റ് യാത്രകൾ തിരഞ്ഞെടുക്കുന്നുണ്ട് എങ്കിലും എത്തിനായി ചെലവാക്കേണ്ടി വരുന്നത് ലക്ഷങ്ങളാണ്.
ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങള്‍ക്കാണ് സൗദി അറേബ്യ നേരിട്ടുള്ള യാത്രാവിലക്ക് എര്‍പെടുത്തിയത്. ആയതിനാല്‍ തന്നെ മാലിദീപ്, ബഹ്‌റൈന്‍ , നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് സൗദിയിലേക്ക് പ്രവാസികൾ കടന്നിരുന്നത്. ഇന്നലെ മുതല്‍ മാലിദീപും വിലക്ക് ഏര്‍പെടുത്തിയാതോടെ ആ വഴിയും സൗദി പ്രവാസികള്‍ക്ക് മുന്‍പില്‍ കൊട്ടിയടക്കപെട്ടു.
ഇപ്പോള്‍ നേപ്പാള്‍ വഴി സൗദിയിലേക്ക് പോകുന്നവര്‍ക്കും വന്‍ തിരിച്ചടി. നേപ്പാളില്‍നിന്ന് സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റ് ആയി പോകുന്നവര്‍ക്ക് കോവിഡ്-പി.സി.ആര്‍ ടെസ്റ്റ് സൗകര്യം നിര്‍ത്തിവെച്ചതായി നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച യാണ്(ഇന്ന്) മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഈ തിരുമാനം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്
നേപ്പാള്‍ പൗരന്‍ാര്‍, നയതന്ത്ര വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബം, നേപ്പാളില്‍ ദീര്‍ഘകാലമായി താമസിക്കുന്ന വിദേശികള്‍ എന്നിവര്‍ക്ക് മാത്രമായി പി.സി.ആര്‍ ടെസ്റ്റ് പരിമി തപ്പെടുത്തി. ഇതോടെ നേപ്പാള്‍ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതും പ്രവാസികള്‍ക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാതലത്തിലാണ് തീരുമാനം. നേപ്പാളില്‍നിന്നുള്ള ഹിമാലയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.
നിലവില്‍ ബഹറിന്‍ വഴിയുള്ളവര്‍ക്ക് വരാം അതും എപ്പോള്‍ നിലക്കുമെന്നുള്ള ആശങ്കയിലാണ് സൗദി പ്രവാസികള്‍. യാത്രക്ക് 48 മണിക്കൂര്‍ മുന്‍പുള്ള പി സി ആര്‍ ടെസ്റ്റ് ഉള്ളവര്‍ അതും കൂആര്‍ കോഡ് ഉള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കര്‍ശനനിര്‍ദേശവും ഉണ്ട്. ഇപ്പോൾ പ്രവാസികൾക്കുള്ള ഏക ആശ്രയം ബഹ്‌റൈൻ മാത്രമാണ്.
ഇന്ത്യയുടെ നിലവിലെ സ്ഥിതി വളരെ ദയനീയമായതിനാൽ തന്നെ ഇനിയും പ്രവാസികൾക്ക് കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനോടകം തന്നെ പലരും ലക്ഷങ്ങൾ മുടക്കി സൗദിയിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പല പ്രവാസികൾക്കും ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയാണ് നിലനിൽക്കുന്നത്. വളരെ മാനസികസംഘർഷം നിറഞ്ഞ അവസ്ഥയിലൂടെയുമാണ് പ്രവാസികൾ കടന്നുപോകുന്നത്.
https://www.facebook.com/Malayalivartha