കടുത്ത നിബന്ധനയുമായി ബഹ്‌റൈനും ഖത്തറും; യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം, ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി രാഷ്ട്രങ്ങളാണ് ഇന്ത്യയ്ക്ക് വിലക്കുമായി രംഗത്ത് എത്തിയത്. ഗൾഫ് രാഷ്ട്രങ്ങളിൽ ബഹ്‌റൈനും ഖത്തറും ഒഴികെയുള്ള രാഷ്ട്രങ്ങൾ പ്രവാസികൾക്ക് നേരിട്ട് എത്തുന്നതിന് വിലക്കേർപ്പെടുത്തി. എന്നാൽ ഏക പ്രതീകഷായ ബഹ്‌റൈനും ഖത്തറും കടുത്ത നിബന്ധനകളാണ് ഇപ്പോൾ മുന്നോട്ട് വായിക്കുന്നത്. യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം. ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നു. കുട്ടികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ പുതിയ നിയമം അറിയാതെ ബഹ്‌റൈനിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ഏതാനും പേരെ തിരികെ അയച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവരില്‍ നാല് കുട്ടികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. മൂന്ന് യാത്രക്കാര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇവരെ തിരിച്ചയച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞ് ബഹ്‌റൈനില്‍ എത്തുന്നതിനാലാണ് ഈ വിമാനത്തിലെ യാത്രക്കാര്‍ക്ക് നിബന്ധന ബാധകമാക്കിയത്.
ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഒരു അറിയിപ്പില്‍ ആറ് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിബന്ധന. എന്നാല്‍ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ എല്ലാ യാത്രക്കാര്‍ക്കും പരിശോധന വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈന്‍ വിമാനത്താവളത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഗള്‍ഫ് എയര്‍ കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ അറിയിപ്പിലും എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റീനില്‍ ഇളവുകളില്ല. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി. ഏപ്രില്‍ 29 വ്യാഴാഴ്ച ദോഹ പ്രാദേശിക സമയം പുലര്‍ച്ചെ 12 മണി മുതലാണ് ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയത് പ്രാബല്യത്തില്‍ വരികയെന്ന് എംബസി വ്യക്തമാക്കി.
ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും ഈ രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്കും(ട്രാന്‍സിറ്റ് യാത്രക്കാര്‍)പുതിയ നിബന്ധന ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ക്ക് വിമാനങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. ഏപ്രില്‍ 28 പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണി മുതലാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍ വരിക.
https://www.facebook.com/Malayalivartha