കുവൈത്ത് ലോക സമ്ബന്നരാജ്യങ്ങളുടെ പട്ടികയില്‍ 39ാമതും അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും

ലോകത്തെ സമ്ബന്നരാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് 39ാം സ്ഥാനത്തും അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തിലാണ് യുഎസ് മാഗസിനായ സി.ഇ.ഒ വേള്‍ഡ് പട്ടിക തയാറാക്കിയത്. കുവൈത്തിന്റെ ആളോഹരി ജി.ഡി.പി 25,390 ഡോളറാണ്. ഏറ്റവും സമ്ബന്നമായ അറബ് രാജ്യം ഖത്തറാണ്. ഖത്തറിന്റെ ആളോഹരി ജി.ഡി.പി 59,143 ഡോളറാണ്. എന്നാല്‍ ലോക തലത്തില്‍ അവര്‍ പത്താമതാണ്. 35,171 ഡോളര്‍ വിഹിതമുള്ള യു.എ.ഇ ലോകതലത്തില്‍ 26ാമതും അറബ് രാജ്യങ്ങളില്‍ രണ്ടാമതുമാണ്. പട്ടികയനുസരിച്ച് ലോകത്തിലെ സമ്ബന്നരാജ്യം ലക്‌സംബര്‍ഗ് ആണ്.
അതെ സമയം സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാമതും അയര്‍ലന്‍ഡ് മൂന്നാീ സ്ഥാനത്തുമാണ് . കോവിഡ് പ്രതിസന്ധിയില്‍ മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയിട്ടും കുവൈത്ത് സമ്ബദ്‌വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണ്. ബജറ്റ് കമ്മി കാണിക്കുന്നുവെങ്കിലും മുന്‍കാല നീക്കിയിരിപ്പും നിക്ഷേപങ്ങളും രാജ്യത്തിന് കരുത്തു പകരുന്നുണ്ട് .
https://www.facebook.com/Malayalivartha


























