സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന 7970 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്ന് കുവൈറ്റ്; സ്വദേശിവത്കരണം ജെക്ടുപ്പിക്കുന്നു, ഈ വര്‍ഷം അവസാനത്തോടെ 1840 പേരെ കൂടി പിരിച്ചുവിടുമെന്ന് ബ്യൂറോയിലെ തൊഴില്‍ വിഭാഗം

സ്വദേശിവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന 7970 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിക്കുകയുണ്ടായി. കുവൈറ്റില്‍ സ്വദേശിവല്‍ക്കരണത്തിന് തുടക്കം കുറിച്ച് 2017 മുതല്‍ ഇതിനകം 6127 പ്രവാസികളെ സര്‍ക്കാര്‍ ജോലിളില്‍ നിന്ന് പിരിച്ചുവിട്ടതായി ബ്യൂറോ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രവാസികളിൽ ആശങ്ക ഏറുന്നു. ഈ വര്‍ഷം അവസാനത്തോടെ 1840 പേരെ കൂടി പിരിച്ചുവിടുമെന്ന് ബ്യൂറോയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ആയിഷ അല്‍ മുതവ്വ പറഞ്ഞു.
നിലവില്‍ സിവില്‍ സര്‍വീസ് ബ്യൂറോയുമായി ബന്ധിപ്പിച്ചിട്ടുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലായി 308,000 കുവൈത്തികളാണ് ജോലി ചെയ്തു വരുന്നത്. എന്നാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 71,000 ആയി കുറയുകയും ചെയ്തു. പ്രവാസികളില്‍ 31,000 പേരും ആരോഗ്യ മേഖലയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 24,000 പേര്‍ അധ്യാപകരും ബാക്കിയുള്ളവര്‍ ഡ്രൈവര്‍, അറ്റന്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരുമാണ്.
പ്രവാസി ജീവനക്കാരില്‍ 9000ത്തോളം പേര്‍ എഞ്ചിനീയറിംഗ്, അക്കൗണ്ടന്റ്, ശാസ്ത്രം തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഇവരെ മാറ്റി കുവൈറ്റികളെ നിയമിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ആയിഷ അല്‍ മുതവ്വ വ്യക്തമാക്കി.
അതേസമയം ഒമാനില്‍ പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികൾക്ക് 1.4 ലക്ഷം തൊഴിൽ ലഭ്യമാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി. 2021ന്റെ ആദ്യ മൂന്നു മാസങ്ങളിൽ പതിനായിരം ഒമാനികൾക്കാണ് ജോലി നൽകിയത്.നിലവിൽ പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളാണ് ഒമാനിലുള്ളത്. ഇവരിൽ 10 ശതമാനം പേരെ മാറ്റി ഒമാനി പൗരന്മാരെ ജോലിക്കാരായി നിയമിക്കാൻ കഴിയും.
രാജ്യത്തിന്റെ മാനവവിഭവശേഷി വികസനം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും സ്വദേശിവൽക്കരണത്തിലൂടെ തൊഴിൽ കണ്ടെത്തുമ്പോൾ യോഗ്യതയുള്ളവരെ നിയമിക്കാൻ ആവശ്യമായ പരിശീലനം നൽകാൻ മന്ത്രാലയം പരിശ്രമിക്കുമെന്നും തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























