ഇന്ത്യക്ക് സഹായഹസ്തം നീട്ടി കുവൈറ്റ്: ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ സാധനങ്ങളുമായി ഇന്ന് പറന്നിറങ്ങും:ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാമത് വാർഷികം

ഇന്ത്യയ്ക്ക് കുവൈറ്റിന്റെ വമ്പൻ സഹായം.ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 താമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ആണ്ഇത്തരത്തിൽ ഒരു സഹായം ഇന്ത്യയ്ക്ക് കുവൈറ്റ് നൽകുന്നത്.
മെഡിക്കൽ സഹായവുമായി കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഇന്ത്യയിൽ എത്തുകയാണ്. സൈനിക വിമാനത്തിൽ ശനിയാഴ്ച മുതൽ ആവശ്യമുള്ള ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിൽ എത്തിക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസ്സിം അൽ നജീം കുനയെ അറിയിക്കുകയുണ്ടായി.
ഓക്സിജൻ സിലിണ്ടറുകൾ കൂടാതെ വെന്റിലേറ്ററുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങുളും കുവൈത്തിൽ നിന്നും എത്തിക്കും. ഇന്ത്യയിലെ ആശുപത്രികളിൽ ക്ഷാമം നേരിടുന്ന മെഡിക്കൽ വസ്തുക്കളാണ് എത്തിക്കുന്നത്. ഇന്ത്യയുമായി നിലവിലുള്ള പരസ്പര സഹകരണ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇപ്പോൾ മെഡിക്കൽ സഹായം എത്തുന്നത്.
കോവിഡ് പ്രതിസന്ധിയുടെ ആരംഭത്തിൽ കുവൈത്തിന് സഹായവുമായി ഇന്ത്യയിൽ നിന്നും ആരോഗ്യ വിദഗ്ദ്ധ സംഘം കുവൈത്തിൽ എത്തുകയുണ്ടായി . പ്രത്യേകിച്ചും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും സ്ഥാനപതി പറഞ്ഞു.
കൂടാതെ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ഷേയ്ഖ് ഡോ. അഹമ്മദ് നാസ്സർ അൽ മുഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി ടെലിഫോണിൽ സന്ദേശം കൈമാറുകയും ചെയ്തു. സ്ഥാനപതി അറിയിക്കുകയുണ്ടായി .
അതോടൊപ്പം, ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധവും വാണിജ്യ വ്യവസായ ബന്ധവും അനുസ്മരിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികൾ കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി സിബി ജോർജ് ഉത്ഘാടനം ചെയ്യുകയുണ്ടായി.
കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് - ഐ ബി എൻ മായി അഗ്രികൾച്ചറൽ -പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ടസ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിറ്റി - എ പി ഇ ഡി എ യുമായി സഹകരിച്ചുകൊണ്ടാണ് ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 താമത് വാർഷികത്തോടനുബന്ധിച്ചു വേർച്ചുവൽ ഇവന്റ് സംഘടിപ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha