ഇത്രയും പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല... 205 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ട യുവാവിന് ശിക്ഷ വിധിച്ച് കോടതി

മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിന് കോടതി പണികൊടുത്തു. അബുദാബി കോടതിയാണ് അതിവേഗ ഡ്രൈവ് ചിത്രീകരിച്ചുകൊണ്ട് നിയമവിരുദ്ധമായ പ്രവൃത്തി നടത്തിയതിന് ശിക്ഷവിധിച്ചത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരനും പണികൊടുത്തു അബുദാബി കോടതി.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുക എന്ന ലക്ഷ്യത്തോടെ അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് ഇരുവരെയും മൂന്നുമാസം തടവിലാക്കണമെന്ന് കോടതി വിധിച്ചു. ഒരു ലക്ഷം ദിര്‍ഹം വീതം പിഴയും ചുമത്തി.
ഇത് കൂടാതെ സംഭവത്തില്‍ ഉപയോഗിച്ച കാറും ഫോണുകളും പോലീസ് കണ്ടുകെട്ടുകയും , ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു . ആറ് മാസത്തേക്ക് ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലും വിലക്കേര്‍പ്പെടുത്തി.
ചെറുപ്പക്കാര്‍ കാണിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങളിലൊന്നാണ് പൊതു തെരുവുകളില്‍ കാറുകള്‍ ഓടിക്കുന്നതെന്നും ഇത് അവരുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവിതത്തിന് ഭീഷണിയാണെന്നും അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ വാദിച്ചു. ചെറുപ്പക്കാര്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേകം കാമ്ബയിനുകള്‍ സംഘടിപ്പിക്കണമെന്ന് കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha