നിരവധി രാഷ്ട്രങ്ങൾക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്രാവിലക്ക് നീട്ടിയതോടെ ബദൽ മാര്ഗങ്ങള് തേടി പ്രവാസികൾ, കൊവിഡ് രൂക്ഷമല്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിന് ശേഷം അവിടെ നിന്ന് നേരിട്ട് യുഎഇയിലേക്ക് വരാൻ സാധിക്കും

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിച്ചുപോരുന്നത്. ഖത്തർ, ബഹ്‌റൈൻ ഒഴികെയുള്ള രാഷ്ട്രങ്ങൾ ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാഷ്ട്രങ്ങൾക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് അനിശ്ചിതകാലത്തേക്കാണ് എങ്കിലും ഇന്ത്യയുടെ സ്ഥിതി അനുസരിച്ച് നീട്ടാനാണ് സാധ്യത. ഇത്തരം സാഹചര്യത്തിൽ ഗൾഫിലേക്ക് എത്തിച്ചേരാൻ ബദൽ മാർഗങ്ങൾ തേടുകയാണ് പ്രവാസികൾ.
ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്രാവിലക്ക് നീട്ടിയതോടെ ആകെ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍ ഏവരും. കൊവിഡ് രൂക്ഷമല്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിന് ശേഷം അവിടെ നിന്ന് നേരിട്ട് യുഎഇയിലേക്ക് വരാൻ സാധിക്കും എന്നതാണ് ഏക മാർഗം. എന്നാല്‍, ആ യാത്രയ്ക്കും പ്രായോഗിക തടസ്സങ്ങള്‍ നേരിടുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് നീട്ടിയതോടെ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. പുതുതായി കിട്ടിയ ജോലിയും ഉള്ള ജോലിയും നഷ്ടപ്പെട്ടാതിരിക്കാന്‍ യുഎഇയില്‍ എത്തേണ്ടവരാണ് ഇപ്പോൾ മറ്റ് മാര്‍ഗങ്ങള്‍ തേടുന്നത്. ഇന്ത്യക്കാര്‍ക്ക് നേരിട്ട് വരാന്‍ ഇപ്പോള്‍ വിലക്കില്ലാത്ത ബഹ്‌റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് യുഎഇയിലേക്ക് വരാൻ സാധിക്കുന്നതാണ്. എന്നാല്‍, ബഹ്‌റൈനിലേക്ക് വിസ കിട്ടുന്നില്ല എന്നാതണ് ഇപ്പോൾ പ്രവാസികള്‍ നേരിടുന്ന പുതിയ വെല്ലുവിളി.
അടുത്ത ദിവസങ്ങളില്‍ ഖത്തര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമോ എന്ന ആശങ്ക ഉണ്ടെങ്കിലും പ്രവാസികള്‍ക്ക് അതൊരു താത്ക്കാലിക ആശ്വാസം മാത്രമാണ്. നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴിയുള്ള യാത്രാ സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്. ജോര്‍ജിയ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രവാസികള്‍ക്ക് മറ്റൊരു സാധ്യതയായി തുറന്നു കൊടുത്തിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇതൊരു പ്രശ്‌നമായി മാറിയിരിക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ ജെറ്റുകള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ കുറച്ചുപേര്‍ ചേര്‍ന്ന് ചെറിയ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അവിടെയും ചില നിബന്ധനകൾ ഉണ്ടെന്നതാണ് മറ്റൊരു കല്ലുകടി. യാത്രക്കാര്‍ ഒരേ കുടുംബത്തിലുള്ളവരോ ഒരു സ്ഥാപനത്തിലുള്ളവരോ ആയിരിക്കണമെന്ന നിബന്ധനയാണ് നൽകിയിരിക്കുന്നത്. ഒരു ബദല്‍ മാര്‍ഗവും ശരിയായില്ലെങ്കില്‍ രാജ്യത്തെ കൊവിഡ് നില മെച്ചപ്പെടുന്നതു വരെ പ്രവാസികള്‍ക്ക് കാത്തിരിക്കേണ്ടിവരുന്നതാണ്.
ഇതുകൂടാതെ കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതോടെ യാത്രക്കാർക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി അധികൃതർ അറിയിക്കുകയുണ്ടായി. ബുക്ക് ചെയ്ത ദിവസം മുതൽ മൂന്നു വർഷത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടി നൽകുമെന്നും അതികൃതർ അറിയിച്ചു. ഏപ്രിൽ ഒന്നിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത, 2021 ഡിസംബർ 31 വരെ യാത്ര നിശ്ചയിച്ചിരുന്നവർക്കാണ് ഇങ്ങനെ സൗകര്യം ലഭിക്കുന്നത്. 2021ഏപ്രിൽ ഒന്നു മുതൽ ലഭിച്ച ടിക്കറ്റുകൾക്ക് രണ്ടു വർഷത്തെ യാത്രാ കാലാവധിയും നൽകിയിട്ടുണ്ട്.
ഇക്കാലവധിക്കുള്ളിൽ യാത്രാ തീയതികൾ മാറ്റിയെടുക്കാനോ പണം മടക്കിക്കിട്ടാനോ അവസരവും നൽകിയിട്ടുണ്ട്. അടുത്ത വിമാനത്തിന് വീണ്ടും ബുക്ക് ചെയ്യുകയുമാകാം. 2020 സെപ്റ്റംബർ 30നോ അതിനു മുൻപോ എടുത്ത, 2020 ഡിസംബർ 31 വരെ യാത്രാകാലാവധിയുള്ള ടിക്കറ്റുകൾക്കും ബുക്ക് ചെയ്ത ദിവസം മുതൽ 36 മാസത്തെ കാലാവധി നീട്ടി നൽകുമെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി. ബുക്ക് ചെയ്ത സ്ഥലത്തേക്കോ അതേ മേഖലയിലേക്കോ ഏത് ക്ലാസിലും അധിക നിരക്ക് നൽകാതെ 36 മാസത്തിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.
https://www.facebook.com/Malayalivartha