വാക്‌സിനിൽ പ്രതീക്ഷയർപ്പിച്ച് കുവൈറ്റിന്റെ പുതിയ തീരുമാനം : രാത്രി കർഫ്യൂ ഒഴിവാക്കി

രാജ്യത്ത് സമ്പൂർണ്ണ കർഫ്യു പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സമിതി മേധാവി അറിയിച്ചിരിക്കുകയാണ്. റമദാന്റെ അവസാന പത്തു ദിവസങ്ങളിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു കൊണ്ടാണ് രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപെടുത്തേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സുപ്രീം സമിതി ഉപദേഷ്ടാവ് ഡോ. ഖാലിദ് അൽ ജാറള്ള വ്യക്തമാക്കിയത്.
രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദേശി സമൂഹങ്ങൾ പ്രതിരോധ കുത്തിവെപ്പിനായി മുന്നോട്ട് വരണമെന്നും ഡോ. ഖാലിദ് അൽ ജാറള്ള അഭിപ്രായപെട്ടു. അതേസമയ കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കാൻ സർക്കാർ തീരുമാനം. രണ്ടു മാസത്തിനുള്ളിൽ രാജ്യത്തെ 70 ശതമാനം ജനങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കുന്നതിനാണ് നീക്കം.
ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നതായും വാക്സിൻ എടുക്കുന്നതിനു എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതിയതായി 1,429 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. 9 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
അതേസമയം മെഡിക്കൽ സഹായവുമായി കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിൽ വരികയുണ്ടായി.സൈനിക വിമാനത്തിൽ ശനിയാഴ്ച മുതൽ ആവശ്യമുള്ള ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിൽ എത്തിക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസ്സിം അൽ നജീം കുനയെ അറിയിക്കുകയുണ്ടായി.
ഓക്സിജൻ സിലിണ്ടറുകൾ കൂടാതെ വെന്റിലേറ്ററുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങുളും കുവൈത്തിൽ നിന്നും എത്തിക്കും. ഇന്ത്യയിലെ ആശുപത്രികളിൽ ക്ഷാമം നേരിടുന്ന മെഡിക്കൽ വസ്തുക്കളാണ് എത്തിക്കുന്നത്. ഇന്ത്യയുമായി നിലവിലുള്ള പരസ്പര സഹകരണ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇപ്പോൾ മെഡിക്കൽ സഹായം എത്തുന്നത്.
കോവിഡ് പ്രതിസന്ധിയുടെ ആരംഭത്തിൽ കുവൈത്തിന് സഹായവുമായി ഇന്ത്യയിൽ നിന്നും ആരോഗ്യ വിദഗ്ദ്ധ സംഘം കുവൈത്തിൽ എത്തുകയുണ്ടായി . പ്രത്യേകിച്ചും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും സ്ഥാനപതി പറഞ്ഞു.
https://www.facebook.com/Malayalivartha