ഇന്ത്യ-സൗദി അറേബ്യ വിമാന യാത്ര പതിസന്ധി രൂക്ഷമാകുന്നു; ബഹ്റൈൻ വഴിയുള്ള യാത്രക്ക് സർക്കാർ വിലക്കേർപ്പെടുത്തുമോ എന്ന ആശങ്ക, ഇന്ത്യയിൽ വ്യാപിക്കുന്ന പുതിയ കൊറോണ വൈറസ് മൂലം 17 രാജ്യങ്ങര്‍ നിര്‍ത്തിവെക്കുമെന്ന സാഹചര്യം

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ ഇന്ത്യയെ വിലക്കുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഏർപ്പെടുത്തിയ സൗദി മാസങ്ങൾ കഴിഞ്ഞിട്ടും മാറ്റുവാൻ തയ്യാറായിട്ടില്ല. ഇതുമൂലം നിരവധി പ്രവാസികളാണ് കുടുങ്ങിയിരിക്കുന്നത്. പുതുതായി ജോലി കിട്ടിയവരും ചെറിയ അവധിക്കായി നാട്ടിൽ എത്തിയവരും ഏറെ ആശങ്കയിലാണ്. ട്രാൻസിറ്റ് യാത്രകൾ തിരഞ്ഞെടുത്തത് ലക്ഷത്തോളം രൂപ നൽകി സൗദിയിലേക്ക് കിടക്കുന്നവർ അനവധിയാണ്. എന്നാൽ ഇപ്പോൾ ആ വഴിയും അടയും എന്ന ആശങ്ക രൂപപ്പെട്ടിരിക്കുകയാണ്.
ഇന്ത്യാ-സൗദി വിമാന യാത്ര പതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. ബഹ്റൈൻ വഴിയുള്ള യാത്രക്ക് സർക്കാർ വിലക്കേർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ പ്രവാസികൾ. നിലവിൽ ഇന്ത്യക്കാർക്ക് സൗദിയിലെത്താനുളള ഏക ഇടത്താവളം ബഹ്റൈൻ മാത്രമാണ്. മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയപ്പോഴും ബഹ്റൈനിലേക്ക് വരാൻ ഇന്ത്യക്കാർക്ക് തടസ്സങ്ങളില്ല എന്നത് ഏറെ ആശ്വാസം നൽകുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബഹറൈൻ പാർലിമെന്‍റ് അംഗങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ നിര്‍ത്തിവെക്കണമെന്ന് സർക്കാരിനോടാവശ്യപ്പെടുകയുണ്ടായി.
ഇന്ത്യയിൽ വ്യാപിക്കുന്ന പുതിയ കൊറോണ വൈറസ് മൂലം 17 രാജ്യങ്ങര്‍ നിര്‍ത്തിവെക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ ബഹ്റൈൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന ആശങ്കയിലാണ് സൗദിയിലെ ഇന്ത്യൻ പ്രവാസികൾ ഏവരും. ബഹറൈനും ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയാൽ, നിലവിൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് വരാനുള്ള അവസാനത്തെ വഴിയും അടയുന്നതാണ്. മെയ് 17ന് സൗദിയിൽ നിന്ന് രാജ്യാന്തര വിമാന സർവ്വീസുകള്‍ പുനരാരംഭിക്കുന്നതിനായി വിവിധ വകുപ്പുകൾ തമ്മിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ട്. വിമാന സർവ്വീസ് പുനരാരംഭിച്ചാലും, നിലവിലെ കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സർവ്വീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിലും ആശങ്കയിലാണ് സൗദിയിലെ പ്രവാസികൾ.
അതേസമയം ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം വെള്ളിയാഴ്ച ആറ് പേര്‍ മരിച്ചു. 52, 85 വയസ്സുള്ള രണ്ടു പ്രവാസികളും 43, 67, 68, 77 വയസ്സുള്ള നാലു സ്വദേശികളുമാണ് മരണമടഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 645 ആയി.
നിലവില്‍ 10,203 പേര്‍ ചികിത്സയിലുണ്ട്. 96 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,64,904 പേര്‍ രാജ്യത്ത് രോഗമുക്തരായി.
https://www.facebook.com/Malayalivartha