കോറോണയ്ക്ക് പിന്നാലെ പ്രവാസികളെ തേടി അതും; കൃഷിക്കും കാർഷിക ജീവിതത്തിനും വൻ തിരിച്ചടിയായി വെട്ടുകിളികൾ തിരിച്ചെത്തുന്നതായി മുന്നറിയിപ്പ്, സൗദിയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളികളുടെ കൂട്ട ആക്രമണത്തിന് സാധ്യത, ഒരു ചതുരശ്ര കിലോമീറ്റർ വരുന്ന വെട്ടുകിളികൾ ഭക്ഷിക്കുന്നത് ഏതാണ്ട് 35,000 പേർ ഒരുദിവസം കഴിക്കുന്ന ഭക്ഷണം

കൃഷിക്കും കാർഷിക ജീവിതത്തിനും വൻ തിരിച്ചടിയായി വെട്ടുകിളികൾ തിരിച്ചെത്തുന്നതായി മുന്നറിയിപ്പ്. മരുപ്രദേശത്തു കാണുന്ന വെട്ടുകിളികൾക്കെതിരേ കഴിഞ്ഞവർഷം കാര്യക്ഷമമായി ഇടപെടലുകൾ നടത്തിയെങ്കിലും ഒരിടവേളയ്ക്കുശേഷം ഇവ പൂർവാധികം കരുത്താർജിച്ചു തിരിച്ചെത്തുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
സൗദിയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളികളുടെ കൂട്ട ആക്രമണത്തിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പരിസ്ഥിതി ജല - കൃഷി മന്ത്രാലയമാണ് രാജ്യത്തെ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നൽകിയത്. ആയതിനാൽ തന്നെ മുൻകരുതൽ സ്വീകരിക്കാനും കർഷകർക്ക് മന്ത്രാലയം നിർദേശം നൽകി കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിന് സമാനമായ ജറാദ് അഥവാ വെട്ട് കിളികളുടെ കൂട്ട ആക്രമണത്തിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. പരിസ്ഥിതി, ജല കൃഷി മന്ത്രാലയമാണ് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയത്..
അടുത്ത ഒരാഴ്ചക്കുള്ളില്‍ വെട്ട് കിളികളുടെ കൂട്ട പാലായനത്തിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്റർ വരുന്ന വെട്ടുകിളികൾ ഏതാണ്ട് 35,000 പേർ ഒരുദിവസം കഴിക്കുന്ന ഭക്ഷണം അകത്താക്കും. സൗദി അറേബ്യ വർഷങ്ങളായി വെട്ടുകിളികളെ തുരത്താനുള്ള ശ്രമം നടത്തിവരുന്നുണ്ടെങ്കിലും ഇത്തവണ കൂടുതൽ പ്രശ്നം സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തിന്‍റെ വടക്കന്‍ നഗരങ്ങളിലും കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളിലെയും കൃഷിയിടങ്ങളിലും മരുഭൂ പ്രദേശങ്ങളിലുമാണ് ഇവ കൂട്ടമായി പ്രത്യക്ഷപ്പെടുക. സക്കാക, ഹാഇല്‍, ബുറൈദ ഭാഗങ്ങളില്‍ നിന്ന പാലായനം ആരംഭിക്കുന്ന വെട്ട് കിളികള്‍ മദീനയുടെ ചില ഭാഗങ്ങളിലൂടെ കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ ബാത്തിനില്‍ എത്തും.
അതോടൊപ്പം തന്നെ മെയ് ആദ്യ വാരം അവസാനിക്കുന്നതോടെ കിളികള്‍ രാജ്യം വിട്ട് കുവൈറ്റിലേക്ക് പാലായനം ചെയ്യുമെന്നും മന്ത്രാലയം വിശദീകരിച്ചു. വെട്ടുകിളികളുടെ പ്രചനന കാലം ആരംഭിക്കുന്നതാണ് കൂട്ട പാാലായനത്തിന് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. വിളവിന് പാകമായ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും കൃഷിക്കും നാശനഷ്ടങ്ങള്‍ നേരിടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രലയം നിര്‍ദ്ദേശം നല്കി. ജറാദ് ഇനത്തിൽപ്പെട്ട പ്രത്യേക വിഭാഗം വെട്ടുകിളികള്‍ സ്വദേശികള്‍ക്ക് ഇഷ്ട ഭക്ഷണ വിഭവവും കൂടിയാണ്. സൗദിയിൽ വെട്ടുകിളി ശല്യം നിരീക്ഷിക്കാനും ഇവയെതുരത്താനുമായി കാർഷിക മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ വിദഗ്ധ സംഘം പ്രവർത്തിച്ചു വരുന്നുണ്ട്. മണ്ണിലും വായുവിലുമായി പ്രത്യേകസംഘം ജാഗ്രതയോടെ ഇവയ്ക്കെതിരേ പ്രവർത്തിച്ചു വരുകയാണ്.
അതേസമയം മിശ്രഭുക്കുകളായ വെട്ടുകിളികൾ മിക്കാവാറും എല്ലാ കാർഷിക വിളകൾക്കും വെല്ലുവിളിയാണ്. ധാന്യ വിളകൾപോലെ തന്നെ ഈന്തപ്പനകളെയും ഇവ കൂട്ടം ചേർന്ന് ആക്രമിക്കുന്നത് പതിവാണ്. കൂട്ടംചേർന്ന് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തുന്ന ഇവയുടെ എണ്ണം പലപ്പോഴും ഒരു ചതുരശ്രകിലോമീറ്ററിൽ എട്ടുകോടി വരെയാണ്. കഴിഞ്ഞ വർഷം തെക്കൻ റിയാദ്, അസിറിന്‍റെ തെക്കു കിഴക്കൻ ഭാഗങ്ങൾ,നജ്റാൻ, കിഴക്കൻ മരുപ്രദേശം തുടങ്ങിയ മേഖലകളിൽ വെട്ടുകിളികളെ തുരത്താൻ 40 ടീമുകളെ സൗദി അധികൃതർ നിയോഗിച്ചിരുന്നു. ഒമാൻ, ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ഇതിനെതിരേ രംഗത്തെത്തുകയുണ്ടായി.
https://www.facebook.com/Malayalivartha


























