കുവൈത്തിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടു സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന വിദേശികളുടെ എണ്ണം കൂടുന്നു; മടങ്ങുന്നവരുടെ അനുകൂല്യങ്ങൾ മുടക്കരുതെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി നിർദ്ദേശം

കുവൈത്തിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടു സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന വിദേശികളുടെ എണ്ണം കൂടുകയാണ്. എന്നാൽ ഇത്തരത്തിൽ മടങ്ങുന്നവരുടെ അനുകൂല്യങ്ങൾ മുടക്കരുതെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി നിർദ്ദേശിച്ചു.
തൊഴിൽ നഷ്ടപ്പെട്ടു വിദേശികളുടെ ഒഴിഞ്ഞു പോക്ക് തുടർ കാഴ്ച ആകുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ കരാർ തൊഴിലാളികൾക്ക് അനുകൂല്യങ്ങൾ മുടക്കരുതെന്ന അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സർക്കാരിന്റെ വിവിധ നിർമ്മാണ പദ്ധതികൾക്കായി റിക്രൂട്ട് ചെയ്തു കൊണ്ടു വന്ന തൊഴിലാളികളുടെ അനുകൂല്യങ്ങൾ കൃത്യമായി നൽകി മടക്കി അയക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് വിസ കച്ചവടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അതോറിറ്റി കർശന നടപടികൾക്ക് നീങ്ങുന്നത്.
വിദേശ തൊഴിലാളികളെ അനാവശ്യമായ റിക്രൂട് ചെയ്തു കൊണ്ടു വരികയും രാജ്യത്തിന്റെ തൊഴിൽ സംസ്കാരത്തിന് കളങ്കം സൃഷ്ടിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അതോറിറ്റി ആവശ്യപ്പെടുകയുണ്ടായി.
2020 ൽ മാത്രം കുവൈത്തിൽ നിന്നും 2,15,000 വിദേശികൾക്കു തൊഴിൽ നഷ്ടമായതിനെ തുടുർന്ന് നാടുകളിലേക്ക് മടങ്ങി. കൂടാതെ കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വിദേശികൾക്കു സന്ദർശന വിസ അനുവദിക്കുന്നതും നിർത്തിവച്ചു.
ഇതോടെ സ്വകാര്യ തൊഴിൽ മേഖലയിൽ തെഴിലാളി ക്ഷാമവും രൂക്ഷമായി. എന്നാൽ 2020 ൽ 12,000 സ്വദേശികൾ സ്വകാര്യ തൊഴിൽ മേഖലയിൽ ജോലിയിൽ പ്രവേശിച്ചു.കൂടുതൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മാൻ പവർ അതോറിറ്റി ലക്ഷ്യമാക്കുന്നത്.
ഇതോടെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും തൊഴിൽ നഷ്ടമായി മലയാളികളടക്കം നിരവധി വിദേശികളുടെ ഒഴിഞ്ഞു പോക്ക് തുടരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
അതേസമയം രാജ്യത്ത് സമ്പൂർണ്ണ കർഫ്യു പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സമിതി മേധാവി അറിയിച്ചിരിക്കുകയാണ്. റമദാന്റെ അവസാന പത്തു ദിവസങ്ങളിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു കൊണ്ടാണ് രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപെടുത്തേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സുപ്രീം സമിതി ഉപദേഷ്ടാവ് ഡോ. ഖാലിദ് അൽ ജാറള്ള വ്യക്തമാക്കിയത്.
രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദേശി സമൂഹങ്ങൾ പ്രതിരോധ കുത്തിവെപ്പിനായി മുന്നോട്ട് വരണമെന്നും ഡോ. ഖാലിദ് അൽ ജാറള്ള അഭിപ്രായപെട്ടു.
മാത്രമല്ല കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കാൻ സർക്കാർ തീരുമാനം. രണ്ടു മാസത്തിനുള്ളിൽ രാജ്യത്തെ 70 ശതമാനം ജനങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കുന്നതിനാണ് നീക്കം.
https://www.facebook.com/Malayalivartha


























