ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ നിര്‍ത്തി കുവൈറ്റ്; നിര്‍ദേശിച്ചതനുസരിച്ച് വ്യോമയാന വകുപ്പ് അധികൃതര്‍ വിമാനക്കമ്പനികള്‍ക്ക് ഇതിനോടകം തന്നെ സര്‍ക്കുലര്‍ അയച്ചു, നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന എല്ലാ പ്രവാസികൾക്കും കടുത്ത വെട്ട്...

കൊറോണ വ്യാപനത്തിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾ എല്ലാം തന്നെ കുവൈറ്റ് നിർത്തലാക്കിയിരുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും ആദ്യം ഇന്ത്യയ്ക്ക് വിലക്ക് കല്പിച്ചതും കുവൈറ്റ് തന്നെയാണ്. എന്നാൽ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് തടസ്സം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന എല്ലാ പ്രവാസികൾക്കും ഞെട്ടൽ ഉളവാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ ഇപ്പോഴിതാ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ തീരുമാനം കൈകൊണ്ടത്. ആരോഗ്യ മന്ത്രാലയവും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയും നിര്‍ദേശിച്ചതനുസരിച്ച് വ്യോമയാന വകുപ്പ് അധികൃതര്‍ വിമാനക്കമ്പനികള്‍ക്ക് ഇതിനോടകം തന്നെ സര്‍ക്കുലര്‍ അയച്ചു. കുവൈത്തില്‍നിന്ന് അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം. എന്നാൽ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്കില്ല. ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങള്‍ നേരത്തേ തന്നെ നിർത്തലാക്കിയിരുന്നു. കുവൈത്തിലേക്ക് എല്ലാ വിദേശികള്‍ക്കും പ്രവേശന വിലക്കും പ്രാബല്യത്തിലുണ്ട്.
അതേസമയം കുവൈത്തില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടു സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന വിദേശികളുടെ അനുകൂല്യങ്ങള്‍ മുടക്കരുതെന്ന് കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ടു വിദേശികളുടെ ഒഴിഞ്ഞു പോക്ക് തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കരാര്‍ തൊഴിലാളികള്‍ക്ക് അനുകൂല്യങ്ങള്‍ മുടക്കരുതെന്ന അതോറിറ്റിയുടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതുകൂടാതെ സര്‍ക്കാരിന്റെ വിവിധ നിര്‍മ്മാണ പദ്ധതികള്‍ക്കായി റിക്രൂട്ട് ചെയ്തു കൊണ്ടു വന്ന തൊഴിലാളികളുടെ അനുകൂല്യങ്ങള്‍ കൃത്യമായി നല്‍കി മടക്കി അയക്കണമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് വിസ കച്ചവടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അതോറിറ്റി കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നത്. വിദേശ തൊഴിലാളികളെ അനാവശ്യമായ റിക്രൂട് ചെയ്തു കൊണ്ടു വരികയും രാജ്യത്തിന്റെ തൊഴില്‍ സംസ്‌കാരത്തിന് കളങ്കം സൃഷ്ടിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അതോറിറ്റി ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ 2020 ല്‍ മാത്രം കുവൈത്തില്‍ നിന്നും 2,15,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടമായതിനെ തുടുര്‍ന്ന് നാടുകളിലേക്ക് മടങ്ങിയിരുന്നു. കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിദേശികള്‍ക്കു സന്ദര്‍ശന വിസ അനുവദിക്കുന്നതും കുവൈറ്റ് നിര്‍ത്തിവയ്ക്കുകയുണ്ടായി. ഇതോടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ തെഴിലാളി ക്ഷാമവും രൂക്ഷമായി മാറി. എന്നാല്‍ 2020 ല്‍ 12,000 സ്വദേശികള്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാൽ കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മാന്‍ പവര്‍ അതോറിറ്റി കാണുന്നത്. ഇതോടെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍ നഷ്ടമായി മലയാളികളടക്കം നിരവധി വിദേശികളുടെ ഒഴിഞ്ഞു പോക്ക് തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha