യുഎഇയ്ക്ക് പിന്നാലെ പ്രവേശനവിലക്ക് വീണ്ടും നീട്ടി ഒമാൻ; ചങ്കിൽ കൈ വച്ച് പ്രവാസികൾ

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോളിതാ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് വീണ്ടും നീട്ടിയിരിക്കുകയാണ് ഒമാൻ. യുഎഇക്കുപിന്നാലെയാണ് ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനവിലക്ക് നീട്ടിയിരിക്കുന്നത്.
ഇനിയൊരറിയിപ്പുണ്ടാകും വരെ പ്രവേശനവിലക്ക് തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.
സമയം കുവൈത്തിൽ നിന്നും ഇന്ത്യക്കുള്ള മെഡിക്കൽ സഹായവുമായി കുവൈത്ത് സൈനിക വിമാനങ്ങൾ പുറപ്പെട്ടു. കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി ശേഖരിച്ച മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഇന്ത്യയിൽ എത്തിയതായി ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസ്സിം അൽ നജീം കുവൈത്ത് ന്യൂസ് ഏജൻസിയെ അറിയിച്ചു.
ഇന്ത്യയിൽ അതി രൂക്ഷമായി കൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് അമീർ ഷേയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യക്ക് മെഡിക്കൽ സഹായം എത്തിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്.
കുവൈത്തിൽ നിന്നും പുറപ്പെട്ട ആദ്യ സൈനിക വിമാനത്തിൽ 40 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യയിൽ എത്തിച്ചത്. കുവൈത്തും ഇന്ത്യയും തമ്മിൽ തുടരുന്ന ശക്തമായ നയതന്ത്ര ബന്ധത്തിന്റെ തുടുർച്ചയായിട്ടാണ് ഇന്ത്യയിൽ മെഡിക്കൽ സഹായം എത്തിക്കുന്നത് എന്നും ഇന്ത്യയിൽ കുവൈത്ത് സ്ഥാനപതി അഭിപ്രായപെട്ടു.
https://www.facebook.com/Malayalivartha


























