പ്രവാസികളെ സ്തംഭിപ്പിച്ച് യുഎഇയുടെ തീരുമാനം; ഈ മാസം 14ന് വിലക്ക് അവസാനിക്കാനിരുന്ന വിലക്ക് വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടി, ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യോമയാന അതോറിറ്റി

യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിയതായി റിപ്പോർട്ട്. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച വിലക്ക് ഈ മാസം 14ന് അവസാനിക്കും എന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മാസം 25നാണ് പ്രവേശനവിലക്ക് നിലവില്‍ വന്നത് തന്നെ. 10 ദിവസത്തേക്കായിരുന്നു ആദ്യം വിലക്ക് പ്രഖ്യാപിച്ചത്. ഇത് പിന്നീട് മേയ് 14ലേക്ക് നീട്ടുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യോമയാന അതോറിറ്റി അറിയിക്കുകയുണ്ടായി.
യുഎഇയെ കൂടാതെ സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.1 4 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവരെയും ട്രാൻസിറ്റ് വിസക്കാരെയും യുഎഇയിൽ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിക്കുകയുണ്ടായി. എന്നാല്‍ യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വിസയുള്ളവർ എന്നിവര്‍ക്ക് യുഎഇലേക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണ്. യുഎഇയിലെത്തി പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും ചെയ്യണം.
അതേസമയം ഇന്ത്യയയിൽ കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതിനുപിന്നാലെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എന്‍ 440 കെ എന്ന കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി . ഇത് വിശാഖപട്ടണത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കോവിഡ് അതിവേഗം വ്യാപിക്കാനും കൂടുതല്‍ ഗുരുതരമായ സാഹചര്യം ഉണ്ടാകാനും കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. എപി സ്‌ട്രെയിന്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡിന്‍റെ വന്‍ കുതിച്ചുചാട്ടത്തിന് പിന്നിലെന്ന് നിഗമനം വളരെ നേരത്തെ തന്നെ സംശയിച്ചിരുന്നു.
കര്‍നൂളില്‍ ആദ്യമായി കണ്ടെത്തിയ ഈ കോവിഡ് വകഭേദം മുമ്ബത്തേതിനേക്കാള്‍ 15 മടങ്ങ് കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയുമുള്ളതായി കണക്കാക്കപ്പെടുന്നു, ഇത് ഇന്ത്യന്‍ വകഭേദങ്ങളായ B1.617, B1.618 എന്നിവയേക്കാള്‍ ശക്തമായിരിക്കുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശകലനത്തിനായി സിസിഎംബിയിലേക്ക് സാമ്ബിളുകള്‍ അയച്ചതിനാല്‍, ഏത് വകഭേദമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളതെന്ന് ഇപ്പോഴും കണ്ടെത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വിശാഖപട്ടണത്ത് പ്രചാരത്തിലുള്ള ഈ വകഭേദം കഴിഞ്ഞ വര്‍ഷത്തെ ആദ്യ തരംഗത്തില്‍ നാം കണ്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന കാര്യം ഉറപ്പാണ്, ' വിശാഖപട്ടണം ജില്ലാ കളക്ടര്‍ വി വിനയ് ചന്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























