പ്രവാസികൾക്ക് ആശ്വാസമായി സൗദിയുടെ പുതിയ തീരുമാനം;സർവീസിന് സജ്ജമായി സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ; ആ ലിസ്റ്റിൽ ഇന്ത്യയുമുണ്ട്

കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയതായിരുന്നു അന്താരാഷ്ട്ര വിമാനസർവീസ്. എന്നാൽ ഇവ ഈ മാസം 17-ന് പുനരാരംഭിക്കാനിരിക്കുകയാണ്. അതിനായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ എയർലൈൻസ് നിബന്ധനകളും മാർഗനിർദേശങ്ങളും പുറത്തിറക്കി. ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സർവീസിന് വിലക്കുണ്ടെങ്കിലും സൗദിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ 38 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട് എന്നത് ആശ്വാസമാണ്.
യാത്ര ചെയ്യാനുദേശിക്കുന്നവർ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകൾ പരിശോധിക്കുകയും ആവശ്യമായ അനുമതി നേടുകയും വേണമെന്ന് മാർഗനിർദേശങ്ങളിലുണ്ട്.
സൗദിയിലെ അംഗീകൃത കേന്ദ്രത്തിൽനിന്ന് കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനാ സർട്ടിഫിക്കറ്റ് യാത്രക്കാർ നേടിയിരിക്കണമെന്നതാണ് പ്രധാന നിബന്ധന.
കോവിഡ് വാക്സിൻ മുഴുവൻ ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കും കോവിഡ് ബാധിച്ച് സുഖംപ്രാപിച്ച് ആറ് മാസം കഴിഞ്ഞവർക്കുമാണ് യാത്രയ്ക്ക് അനുമതിയുള്ളത്.
തവക്കൽനാ ആപ്പിലൂടെയാണ് തീയതി പരിശോധിക്കുക. അതേസമയം യുഎഇക്കുപിന്നാലെ ഓമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനവിലക്ക് നീട്ടിയിരുന്നു .
ഇനിയൊരറിയിപ്പുണ്ടാകും വരെ പ്രവേശനവിലക്ക് തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.
https://www.facebook.com/Malayalivartha


























