പഴയ ടയര്‍ കൂമ്പാരത്തില്‍ തീപിടിത്തം ആവര്‍ത്തിക്കുന്നു; തുറന്ന സ്ഥലത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് പോലെ കാരണങ്ങള്‍കൊണ്ട് സ്വാഭാവികമായി തീപിടിക്കാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതര്‍, ബോധപൂർവം ചെയ്യുന്നതായി സൂചന

കുവൈറ്റിൽ സല്‍മിയിലെ പഴയ ടയര്‍ കൂമ്പാരത്തില്‍ തീപിടിത്തം ആവര്‍ത്തിക്കുന്നത് അധികൃതര്‍ ഗൗരവത്തിലെടുക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉന്നത യോഗം ചേര്‍ന്ന് വിഷയം പ്രത്യേകമായി അധികൃതർ ചര്‍ച്ച ചെയ്തു. തുറന്ന സ്ഥലത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് പോലെ കാരണങ്ങള്‍കൊണ്ട് സ്വാഭാവികമായി തീപിടിക്കാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതര്‍ വിലയിരുത്തുകയുണ്ടായി. ബോധപൂര്‍വം തീയിട്ടതാണെന്ന നിഗമനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ അഗ്നിശമന ഉദ്യോഗസ്ഥര്‍ എത്തിനിൽക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ യോഗം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.
പ്രദേശത്ത് സെക്യൂരിറ്റി ചെക്ക്പോസ്റ്റ് സ്ഥാപിക്കുക, വേലി കെട്ടി സംരക്ഷിക്കുകയും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്യുക, തീയണക്കാനായി സമീപത്ത് വെള്ളം കെട്ടിനിര്‍ത്തുക, കമ്ബനികള്‍ക്ക് പഴയ ടയര്‍ നിക്ഷേപിക്കാന്‍ പുതിയ ഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. സല്‍മിയിലെ ടയര്‍ കൂമ്പാരത്തില്‍ പല തവണ തീപിടിക്കുകയുണ്ടായി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉപയോഗശൂന്യമായ ടയറുകളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.
അതേസമയം 30 മുതല്‍ 50 ദശലക്ഷം വരെ പഴയ ടയറുകളാണ് ഇവിടെയുള്ളത് എന്നും അധികൃതർ വിലയിരുത്തി. പ്രദേശത്ത് വെള്ളം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു. അഗ്നിശമന വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഖാലിദ് അല്‍ മിക്റാദ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയുണ്ടായി.
പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ശൈഖ് അബ്ദുല്ല അഹ്മദ് അല്‍ ഹമൂദ് അസ്സബാഹ്, വ്യവസായ പബ്ലിക് അതോറിറ്റി മേധാവി അബ്ദുല്‍ കരീം അല്‍ തഖി, ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ്, അഗ്നിശമന കാര്യ മേധാവി ജമാല്‍ നാസര്‍, മേജര്‍ ജനറല്‍ ഖാലിഹ് അല്‍ ഫഹദ്, മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മാനേജര്‍ ഫൈസല്‍ അല്‍ സാദിഖ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha


























