ദുബായിൽ സൗജന്യ വാക്‌സിൻ സ്വീകരിക്കാൻ ഒരുങ്ങിക്കൊള്ളൂ; 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിന് സൗകര്യമേർപ്പെടുത്തിയതായി ദുബൈ ഹെൽത്ത് അതോറിറ്റി, വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിക്കണം, വിശദവിവരങ്ങൾ ഇങ്ങനെ....

ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിന് സൗകര്യമേർപ്പെടുത്തിയതായി ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത് എന്നും അധികൃതർ പറയുകയുണ്ടായി.സിനോഫാം കോവിഡ് വാക്സിൻ വിതരണത്തിനാണ് ദുബൈയിലെ 17 ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ആശുപത്രികളിൽ നിന്ന് സൗജന്യമായി വാക്സിൻ സ്വീകരിക്കാവുന്നതാണ്.
സിനോഫാം നൽകുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ ഇവയാണ്:
∙അൽ ഫുത്തൈം ഹെൽത്ത് ഹബ്
∙അൽ ഗർഹൂദ് പ്രൈവറ്റ് ആശുപത്രി
∙ അല്‍ സഹ്റ ആശുപത്രി
∙അമേരിക്കൻ ഹോസ്പിറ്റൽ
∙ആസ്റ്റർ ആശുപത്രി
∙ബർജീൽ ആശുപത്രി
∙കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ
∙ജുമൈറ എമിറേറ്റ്സ് ഹോസ്പിറ്റൽ
∙ഇന്റർനാഷനൽ മോഡേൺ ഹോസ്പിറ്റൽ
∙കിങ്സ് കോളജ് ഹോസ്പിറ്റൽ
∙മെഡികെയർ ഒാർത്തോപീഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ
∙മെഡി ക്ലിനിക്
∙എൻഎംസി റോയല്‍ ഹോസ്പിറ്റൽ
∙പ്രൈം ഹോസ്പിറ്റൽ
∙സൗദി ജർമൻ ഹോസ്പിറ്റൽ
∙വാലിയന്റ് ഹെൽത് കെയർ
∙വി െഎപി ഡോക്ടർ 247 ഡിഎംസിസി
ഫൈസർ വാക്സീൻ ലഭിക്കുന്ന ദുബായ് ഹെൽത്ത് സെന്ററുകൾ
∙വൺ സെൻട്രൽ കോവിഡ്19 വാക്സിനേഷൻ സെന്റർ
∙അൽ ബർഷ ഹെൽത് സെന്‍റർ
∙സഅബീൽ ഹെൽത് സെന്റർ
∙ദുബായ് ഫിസിയോതെറാപി & റിഹാബിലിറ്റേഷൻ
∙അൽ ബർഷ ഹാൾ വാക്സിനേഷൻ സെന്റർ
∙അൽ മിസ്ഹർ ഹെൽത്ത് സെന്റർ
∙അപ് ടൗൺ ഒക്യുപേഷനൽ ഹെൽത് സ്ക്രീനിങ് സെന്റർ
∙അൽ ഗർഹൂദ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ(ഇൗ മാസം 10ന് ശേഷം)
∙അൽ തവാർ ഡയോലിസിസ് സെന്റർ(ഇൗ മാസം 10ന് ശേഷം)
ദുബായ് ഹെൽത് അതോറിറ്റി സെന്റർസ്– സിനോഫാം
∙അൽ മൻഖൂൽ ഹെൽത്ത് സെന്റർ
∙അൽ സഫാ ഹെൽത് സെന്റർ
∙നാദ് അൽ ഹമാർ ഹെൽത് സെന്റർ
∙അല്‍ തവാർ ഹെൽത് സെന്റർ
വാക്സിനേഷൻ അപോയിന്റ്മെന്റിനു മെഡിക്കൽ റെക്കോർഡ് നമ്പർ(എംആർഎൻ) ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഡിഎച് എ വെബ് സൈറ്റ്(www.dha.gov.ae) സന്ദർശിക്കുകയോ നേരിട്ട് പ്രവേശിക്കുകയോ ചെയ്യാം. ലിങ്ക്–bit.ly/MRN_E
എമിറേറ്റ്സ് െഎഡി വിവരം നൽകിക്കഴിഞ്ഞാൽ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേയ്ക്ക് എസ്എംഎസ് ആയി പാസ് വേർഡും തുടർന്ന് എംആർഎൻ നമ്പരും ലഭിക്കും. വിവരങ്ങൾക്ക്; 600 522222.
ഡിഎച്ച്എ ആപ് ഡൗൺലോഡ് ചെയ്ത് എംആർപി നമ്പർ ഉപയോഗിച്ച് വാക്സിനേഷൻ അപോയിന്റ്മെന്റ് ബുക്ക് ചെയ്യാം.വിവരങ്ങൾക്ക്: 800 342.
https://www.facebook.com/Malayalivartha


























