പ്രവേശനവിലക്കിൽ കുഴഞ്ഞ് ഗൾഫ് രാഷ്ട്രം; തൊഴിലാളികൾ കുറഞ്ഞതിന് പിന്നാലെ കുവൈറ്റിൽ പദ്ധതികൾ വൈകുന്നു, അവധിക്ക് നാട്ടില്‍പോയ തൊഴിലാളികള്‍ക്ക് തിരിച്ചുവരാന്‍ കഴിയാത്തതും പുതിയ തൊഴിലാളികളെ കൊണ്ടുവരാന്‍ കഴിയാത്തതും കടുത്ത പ്രശ്നം സൃഷ്ടിക്കുന്നു

കൊറോണ വ്യാപനത്തെ തുടർന്ന് പ്രവാസികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്തെ വികസന പദ്ധതികള്‍ വൈകിപ്പിക്കുന്നതായി റിപ്പോർട്ട്. വൈദ്യുതി, വെള്ളം, ഭവന പദ്ധതികള്‍ 20 മുതല്‍ 25 ശതമാനം വരെ വൈകിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തൊഴിലാളിക്ഷാമമാണ് കാരണം. അവധിക്ക് നാട്ടില്‍പോയ തൊഴിലാളികള്‍ക്ക് തിരിച്ചുവരാന്‍ കഴിയാത്തതും പുതിയ തൊഴിലാളികളെ കൊണ്ടുവരാന്‍ കഴിയാത്തതും കടുത്ത പ്രശ്നം സൃഷ്ടിക്കുന്നു. കര്‍ഫ്യൂ കാരണം ജോലി സമയം കുറഞ്ഞതും പദ്ധതി വൈകലിന് കാരണമായി മാറി. കര്‍ഫ്യൂകൊണ്ട് മെച്ചമുണ്ടായത് റോഡ് വികസന പദ്ധതികള്‍ക്ക് മാത്രമാണ് എന്നും അധികൃതർ പറയുകയുണ്ടായി.
ഇരട്ടി വേഗത്തിലാണ് റോഡ് പണി പുരോഗമിച്ചുവരുന്നത്. രാത്രി റോഡ് ഒഴിയുന്ന സമയം ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തി നടക്കുന്നത്. ഗതാഗത ക്രമീകരണത്തിന് സമയം കളയേണ്ടെന്നതാണ് മെച്ചം. വിദേശ തൊഴിലാളികളുടെ വരവ് ഇനിയും ഏറെനാള്‍ നീളുകയാണെങ്കില്‍ പദ്ധതികള്‍ മുന്‍പ് നിശ്ചയിച്ചതിനെക്കാള്‍ 40 ശതമാനം സമയം വൈകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കരാര്‍ അനുസരിച്ചുള്ള സമയക്രമത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ട്.
എന്നാല്‍, ഈ അസാധാരണ സാഹചര്യത്തില്‍ അവരുടെ മേല്‍ നിയമപരമായ ബാധ്യത കെട്ടിയേല്പിക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ പരിമിതിയുണ്ട്. വേനലില്‍ ഉച്ചസമയത്ത് പുറംജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതാണ്. വേനലിനുമുമ്പ് പരമാവധി തീര്‍ക്കാമെന്ന് കരുതിയ കരാറുകാരുടെ എല്ലാ കണക്കുകൂട്ടലുകളും പിഴക്കാന്‍ കോവിഡ് കാല നിയന്ത്രണങ്ങള്‍ കാരണമായി മാറി.
പരിസ്ഥിതി സൗഹൃദ പെട്രോളിയം പദ്ധതി, അല്‍ സൂര് എണ്ണശുദ്ധീകരണശാല, കുവൈത്ത് വിമാനത്താവള വികസനം, മുബാറക് അല്‍ കബീര്‍ തുറമുഖം, മുത്ല ഭവനപദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളെ ബാധിക്കാതിരിക്കാന്‍ നേരത്തേ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ വരുത്തിയിരുന്നു. ഇവയിലും പ്രതിസന്ധി നേരിടുന്നതായാണ് പുതിയ വിവരം. ചില പദ്ധതികളുടെ പൂര്‍ത്തീകരണ തീയതി മാറ്റിയെഴുതേണ്ടി വരും. സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് വിഷയം പഠിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























