അപ്രതീക്ഷിതമായ തിരിച്ചടിയിൽ നെട്ടോട്ടമോടി പ്രവാസികൾ; ഗൾഫ് രാജ്യങ്ങളുടെ കൊടും ചതി; എന്ത് ചെയ്യണമെന്ന കാര്യത്തിൽ ആശങ്ക

കോവിഡ് പ്രതിസന്ധിയുടെ ഇടയിലും യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി പ്രവാസികളെ വളരെയധികം വലച്ച തീരുമാനമായിരുന്നു.
ഇപ്പോഴും ആ തീരുമാനത്തിൽ ഒരു വഴിയും ഇല്ലാതെ പ്രവാസികൾ വളരെയധികം ദുരിത ഘട്ടത്തിലാണ്. മാത്രമല്ല നേരിട്ട് സൗദി അറേബ്യയിലേക്കും പ്രവേശനമില്ല.
നേരത്തെ 10 ദിവസത്തേക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കാണ് യുഎഇ അനിശ്ചിത കാലത്തേക്കു നീട്ടിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 24 മുതൽ 10 -ദിവസത്തേക്കാണ് യുഎഇ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
അതാണ് ഇപ്പോൾ അനിശ്ചിത കാലത്തേക്കു നീട്ടിയത്. യുഎഇയിൽ നിന്ന് കുറഞ്ഞ ദിവസത്തെ അവധിക്കു നാട്ടിലെത്തി തിരിച്ചു പോകാനിരുന്നവരാണു ഇപ്പോൾ കെണിയിൽ അകപ്പെട്ടത്.
വീസ കാലാവധി തീരുന്നവരും ബുദ്ധിമുട്ടിലായി. 6 മാസത്തിൽ കൂടുതൽ നാട്ടിൽ കഴിഞ്ഞാൽ തിരിച്ചു പോകാൻ പ്രയാസവുമുണ്ട്. മേയ് 3 വരെ കണ്ണൂരിൽ നിന്ന് യുഎഇലേക്ക് ഷെഡ്യൂൾ ചെയ്തത് 32 സർവീസുകളായിരുന്നു. 3000 പേരുടെ യാത്ര മുടങ്ങി. ഏപ്രിൽ 24ന് 7 സർവീസുകളിലായി കണ്ണൂർ-ഷാർജ സെക്ടറിൽ 1225 പേർ യാത്ര ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് വിലക്കു വന്നത്.
നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയ 10 ദിവസം യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ടിക്കറ്റ് റീഫണ്ട്, റീ ഇഷ്യൂ സംബന്ധിച്ച് നിലവിൽ നിർദേശങ്ങൾ ഒന്നും വന്നില്ലെന്ന് വിമാന കമ്പനി പ്രതിനിധികൾ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയിതിരുന്നവർക്ക് അത് റദ്ദാക്കി പണം തിരിച്ചു വാങ്ങാനോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റാനോ കഴിയുന്നില്ല. യാത്രാ വിലക്ക് ദീർഘിപ്പിച്ചതോടെ വീണ്ടും പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്.
വേഗത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടവർ നേരിടുന്നത് വലിയ പ്രയാസമാണ്. നിയന്ത്രണം നീങ്ങിയതിനു ശേഷം പോകാൻ കഴിഞ്ഞാലും അതതു രാജ്യങ്ങളിലെ ക്വാറന്റീൻ വ്യവസ്ഥ പാലിക്കേണ്ടതിനാൽ ജോലിയിൽ പ്രവേശിക്കുന്നത് വീണ്ടും വൈകുമെന്ന ഉൽക്കണ്ട ഉയരുന്നുണ്ട്.
പ്രവാസികളുടെ യാത്രാ പ്രശ്നം സംബന്ധിച്ച് യുഎഇ സർക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറാവണം. ജോലി നഷ്ടപ്പെടുന്നവരുടെ കാര്യത്തിലും വീസ കാലാവധി തീരുന്നവരുടെ കാര്യത്തിലും അനുകൂല നിലപാട് നേടിയെടുക്കാൻ കഴിയണമെന്ന് ചിലർ ആവശ്യപ്പെടുന്നു. ഫെബ്രുവരിയിൽ നാട്ടിൽ വന്നവരുംകുടുങ്ങി പോയിരിക്കുകയാണ്. മാർച്ച് 13 ന് ആണ് പോകേണ്ടിയിരുന്നത്.
രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് നേരിട്ട് ഫ്ലൈറ്റ് അനുമതിയില്ലാതിരുന്നതു കൊണ്ട് അനുവാദമുള്ള മറ്റേതെങ്കിലും സ്ഥലത്ത് പോയി നിയമപരമായ ക്വാറന്റീൻ പാലിച്ചും പരിശോധനകൾ നടത്തിയും കുവൈത്തിലേക്കു പോകാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആ വഴിക്കുള്ള ശ്രമങ്ങളും ഉപേക്ഷിക്കേണ്ടി വന്നു.
ഇനി എപ്പോൾ പോകാൻ പറ്റുമെന്ന് അറിയില്ല പ്രതികരണവും നടത്തിയിരിക്കുകയാണ്. കോവിഡ് വിലക്ക് തിരികെ പോകുന്നതിനു തടസ്സമായി. ടിക്കറ്റ് മേയ് അവസാനത്തേക്ക് നീട്ടിയിരിക്കുകയാണ്. ഇപ്പോഴും ആശങ്കയിലാണ് എല്ലാവരും. തിരിച്ചടിയാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























