കുത്തിവയ്പ്പെടുത്തോ...? കൊവിഡ് മുക്തി നേടിയോ...? എങ്കിൽ ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്റൈനില്‍ എത്തുമ്പോള്‍ കോവിഡ് പി.സി.ആര് ടെസ്റ്റ് ആവശ്യമില്ല, ഗൾഫിലേക്ക് പറക്കാൻ അവസരം ഇതാ...

കൊറോണ വ്യാപനം മൂലം ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് വിലക്ക് കല്പിച്ചിരിക്കുകയാണ്. ഇതിൽ ഖത്തർ, ബഹ്റൈൻ എന്നീ രാഷ്ട്രങ്ങൾ മാത്രമാണ് പ്രവാസികൾക്ക് ഏക ആശ്വാസമായി നില്കുന്നത്. ഇപ്പോഴിതാ ഈദ് ഒന്നു മുതല്‍ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ നാഷനല്‍ മെഡിക്കല്‍ ടീം പ്രഖ്യാപിക്കുകയുണ്ടായി. കുത്തിവെപ്പെടുക്കുകയോ കോവിഡ് മുക്തരാവുകയോ ചെയ്ത, ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്റൈനില്‍ എത്തുമ്പോള്‍ കോവിഡ് പി.സി.ആര് ടെസ്റ്റ് ആവശ്യമില്ല എന്നതാണ്. ഇവര്‍ അതത് രാജ്യങ്ങളുടെ കോവിഡ് -19 മൊബൈല്‍ ആപ്പില്‍ കുത്തിവെപ്പിെന്റയോ രോഗമുക്തിയുടെയോ സര്‍ട്ടിഫിക്കറ്റ് അധികൃതരെ കാണിക്കേണ്ടതാണ്. എന്നാൽ ആറിനും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല.
ഇതുകൂടാതെ ബി അവെയര്‍ ആപ്പില്‍ കുത്തിവെപ്പിന്റെയോ രോഗമുക്തിയുടെയോ പച്ച ഷീല്‍ഡുള്ള ബഹ്റൈന്‍ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഇവിടെ എത്തിയ ശേഷമുള്ള കോവിഡ് പരിശോധന ആവശ്യമില്ല. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് പരസ്പരം അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്കും ഇവിടെ എത്തുമ്പോള്‍ കോവിഡ് പരിശോധന ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇവരും കുത്തിവെപ്പിെന്റ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്.
യു.കെ, യൂറോപ്യന്‍ യൂനിയന്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്ന് കുത്തിവെപ്പെടുത്ത് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍വെച്ച് അംഗീകാര പത്രം നല്‍കുമെന്നും അധികൃതർ വ്യക്തമാക്കി. ഇവരുടെ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചുകൊണ്ടുള്ള കാര്‍ഡാണ് ഇത്. എന്നാല്‍, ഇൗ യാത്രക്കാരും വിമാനത്താവളത്തില്‍ വെച്ചും തുടര്‍ന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തേണ്ടതാണ്. ആദ്യ പരിശോധനയുടെ ഫലം വരുന്നതുവരെ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയും വേണം.
കൂടാതെ മറ്റു രാജ്യങ്ങളില്‍നിന്ന് വാക്സിന് എടുത്ത് വരുന്ന യാത്രക്കാര്‍ക്ക് ക്യൂ.ആര് കോഡ് പതിച്ച വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അംഗീകാര പത്രം നല്‍കും. ഇവരും മൂന്ന് കോവിഡ് പരിശോധനകള്‍ക്ക് വിധേയരാകണം. അതേസമയം ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന ആറ് വയസ്സിനു മുകളിലുള്ളവര്‍ യാത്ര പുറപ്പെടുന്നതിനു മുമ്ബ് 48 മണിക്കുറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ ക്യൂ.ആര് കോഡ് പതിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ ബഹ്റൈനില്‍ എത്തിയശേഷമുള്ള മൂന്ന് കോവിഡ് പരിശോധനകളും നടത്തണം.
കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുകയോ കോവിഡ് രോഗമുക്തി നേടുകയോ ചെയ്തവര്‍ക്ക് വിവിധ മേഖലകളിലെ അകം സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അനുമതി. ഇൗദ് ഒന്നുമുതലാണ് പുതിയ കോവിഡ് നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത്. കോവിഡ് പ്രതിരോധത്തിനുളള നാഷനല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സാണ് വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. അകം സേവനങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന ബഹ്റൈന്‍ പൗരന്മാരും പ്രവാസികളും 'ബി അവെയര്‍'ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കാണിക്കണം. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്ക്കും പ്രവാസികള്‍ക്കും അതത് രാജ്യങ്ങളിലെ കോവിഡ് -19 മൊബൈല്‍ ആപ്പിലെ സര്‍ട്ടിഫിക്കറ്റ് കാണിക്കാം. മറ്റു രാജ്യങ്ങളില്‍നിന്ന് വാക്സിന് സ്വീകരിച്ച് വരുന്ന സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തില്‍ എത്തുേമ്ബാള് ലഭിക്കുന്ന അംഗീകാര പത്രം ഹാജരാക്കണം.
കുത്തിവെപ്പെടുക്കുകയോ രോഗമുക്തി നേടുകയോ ചെയ്ത മുതിര്‍ന്നവര്‍ക്കൊപ്പം എത്തുന്ന 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും അകം സേവനങ്ങള്‍ ലഭിക്കും. 12നും 17നും ഇടയില്‍ പ്രായക്കാരായ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്ക് പ്രവേശനമുണ്ട്. കുത്തിവെപ്പെടുക്കുകയോ രോഗമുക്തി നേടുകയോ ചെയ്യാത്ത മറ്റു വ്യക്തികള്‍ക്ക് അകം സേവനങ്ങളിലേക്ക് പ്രവേശനമില്ല.
കോവിഡ് ടെസ്റ്റ് വേണ്ടാത്തവര്‍
1. കുത്തിവെപ്പെടുക്കുകയോ കോവിഡ് മുക്തരാവുകയോ ചെയ്ത ജി.സി.സി പൗരന്മാരും പ്രവാസികളും
2. കുത്തിവെപ്പിന് പരസ്പര അംഗീകാരമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍
3. ബി അവെയര്‍ ആപ്പില്‍ പച്ച ഷീല്‍ഡുള്ള ബഹ്റൈന്‍ പൗരന്മാരും പ്രവാസികളും
ഇൗദ് മുതല്‍ അനുമതി നല്കിയ അകം സേവനങ്ങള്‍
1. റസ്റ്റാറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കല്‍
2. ഇന്‍ഡോര്‍ ജിംനേഷ്യങ്ങള്‍
3. ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങള്‍
4. ഇന്‍ഡോര്‍ സിനിമ
5. സ്പാ
6. ഇന്‍ഡോര്‍, ഒൗട്ട്ഡോര്‍ വിനോദങ്ങള്‍, ഗെയിം സെന്ററുകള്‍
7. എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, പരിപാടികള്‍
8. ഇന്‍ഡോര്‍, ഒൗട്ട്ഡോര്‍ സ്പോര്‍ട്സ് മത്സരങ്ങളിലെ കാണികള്‍
(റസ്റ്റാറന്റുകള്‍, കഫേകള്‍, ജിംനേഷ്യങ്ങള്‍, ഒൗട്ട്ഡോര്‍ മൈതാനങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ഒൗട്ട്ഡോര്‍ സിനിമ എന്നിവിടങ്ങളില്‍ സാമൂഹിക അകലവും മറ്റു മുന്‍കരുതലുകളും പാലിച്ച് എല്ലാവര്ക്കും പെങ്കടുക്കാം.)
https://www.facebook.com/Malayalivartha


























