ആരോഗ്യമന്ത്രാലത്തിന്റെ സർട്ടിഫിക്കറ്റ് മൂന്ന് തരത്തിൽ; കൊവിഡ് ബാധിച്ചവരെ വ്യക്തമായി തിരിച്ചറിയാന്‍ വേണ്ടി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് മൂന്ന് തരത്തിൽ. കൊവിഡ് ബാധിച്ചവരെ വ്യക്തമായി തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത് തന്നെ.
രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പച്ച നിറത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് ഇതോടൊപ്പം നല്‍ക്കുന്നത്. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും പച്ച നിറത്തിലുള്ള സര്‍ട്ടിഫിക്കറ്റ് തന്നെയാണ് നല്‍ക്കുന്നത്.
എന്നാല്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റിന്‍റെ നിറത്തില്‍ ചെറിയ വിത്യാസം കൂടി ഉണ്ടാകുന്നതാണ്. ഇവര്‍ക്ക് നല്‍ക്കുന്നത് ഓറഞ്ച് നിറത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ആണ് നൽകുന്നത്. രാജ്യത്ത് യാത്ര നടത്താനും ഷോപ്പിങ്ങിനായി പോകാനും, മാളുകളില്‍ പ്രവേശിക്കാനും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.
അതോടൊപ്പം തന്നെ കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ സ്റ്റാറ്റസ് കുവൈത്ത് ഡിജിറ്റൽ സിവിൽ ഐഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഐഡിയുമായി ബന്ധപ്പെടുത്തിയാണ് വാക്സിന്‍ നല്‍ക്കുന്നത്. ഇതിലൂടെ രാജ്യത്ത് എത്ര പേര്‍ വാക്സിന്‍ സ്വീകരിച്ചു എന്ന് മനസിലാക്കാന്‍ സാധിക്കും. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ സിവിൽ ഐഡി സാധാരണ സിവിൽ ഐഡി കാർഡുകൾക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. kuwait mobile id എന്ന് പ്ലേ സ്റ്റോറിൽ നോക്കിയാല്‍ ആപ് ലഭിക്കും.
അതേസമയം, വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുവൈറ്റിന് ആശ്വാസമായി നാലു ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തുന്നു. ആസ്ട്രസെനക്ക ഓക്‌ഫോഡ് വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് അടുത്തയാഴ്ച ആദ്യത്തോടെ എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പല തവണ മുടങ്ങിയ ഷിപ്‌മെന്റാണ് അടുത്തയാഴ്ച എത്തുന്നതെങ്കിലും നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് വലിയൊരു ആശ്വാസമാവുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























