Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി; ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി: ജൂൺ 30 വരെ ഇന്ത്യയിൽ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് എയർ ലൈൻസ്

31 MAY 2021 12:24 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് വമ്പൻ തിരിച്ചടി നൽകി യുഎഇ. പ്രവാസികളെ സംബന്ധിച്ച് വീണ്ടും ദുഃഖകരമായ ഒരു തീരുമാനമാണ് ഇപ്പോൾ യുഎഇ എടുത്തിരിക്കുന്നത്. ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടിയിരിക്കുകയാണ്. ജൂൺ 30 വരെ ഇന്ത്യയിൽ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് എയർ ലൈൻസ് ഇപ്പോൾ അറിയിച്ചിരിക്കുകയാണ് .

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും യു എ ഇ യിൽ പ്രവേശിക്കാൻ കഴിയില്ല എന്നതും ശ്രദ്ധേയമായ തീരുമാനമാണ്. ആദ്യമൊക്കെ ജൂൺ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് ശുഭ സൂചനകൾ കിട്ടിയിരുന്നു. ആ പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിൽ കോവിഡ് കേസുകൾ നിയന്ത്രണ വിധേയമല്ലാത്ത നിലയിലാണ് ഇപ്പോൾ തുടരുന്നത്. ആ പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു.

അതേസമയം യുഎഇ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ പരിശോധന ഊർജിതമായി നടക്കുകയാണ്. 49 റെസ്റ്റോറന്റുകൾക്കും കഫ്റ്റീരിയകൾക്കുംകൂടി കഴിഞ്ഞ ദിവസം ദുബായ് സാമ്പത്തിക വകുപ്പ് പിഴ ചുമത്തുകയും ചെയ്തു. നിയന്ത്രണങ്ങൾ തെറ്റിച്ച് അർധരാത്രി ഒരു മണിക്ക് ശേഷവും ഭക്ഷണം കഴിക്കാൻ അനുവദിച്ചതിനാണ് പിഴ ചുമത്തിയത്. കരാമ, ജുമൈര, സത്വ, മുറാഖാബാദ്, അൽ റിഗ്ഗ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരേയാണ് നടപടി സ്വീകരിച്ചത്. മിർഡിഫ് സിറ്റി സെന്ററിലെ നാല് സ്റ്റോറുകൾക്കും പിഴ നൽകിയിട്ടുണ്ട്.


രാജ്യത്ത് കോവിഡ് വാക്സിൻ വിതരണവും ഊർജിതമായി മുന്നേറുകയാണ്. എല്ലാ വർഷവും പ്രതിരോധ വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്ന് അബുദാബി പൊതുആരോഗ്യ കേന്ദ്രം പുറത്തിറക്കിയ വീഡിയോയിൽ പറയുന്നുണ്ട്. ഒരിക്കൽ മാത്രം പ്രതിരോധ വാക്സിൻ എടുത്താൽ മതിയാവില്ലെന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹൊസാനിയും വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends