Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കേരളത്തിൽ നിന്നും ദുബായിലേക്ക് പറക്കുന്ന ഒട്ടുമിക്ക വിമാനങ്ങളും യാത്രക്കാരില്ല; ജൂൺ 14 വരെ നീട്ടിയ വിലക്ക് ഇപ്പോൾ ജൂൺ 30 വരെ നീട്ടിയതായി യുഎഇ, എന്നാൽ ഇളവുകൾ ഇവർക്ക് മാത്രം, 360 പേർക്കിരിക്കാവുന്ന വിമാനത്തിൽ രണ്ടു കുടുംബങ്ങളിലെ ഒൻപത് യാത്രക്കാർ

01 JUNE 2021 04:04 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരിടവേളയ്ക്ക് ശേഷം വിലക്ക് പ്രഖ്യാപിച്ച് യുഎഇ എത്തിയപ്പോൾ ഏറെ പ്രയാസത്തിലായത് പ്രവാസികളാണ്. ജൂൺ 14 വരെ നീട്ടിയ വിലക്ക് ഇപ്പോൾ ജൂൺ 30 വരെ നീട്ടിയതായി യുഎഇ പ്രഖ്യാപിക്കുകയുണ്ടായി. വിലക്ക് നീളുമ്പോൾ പ്രവാസികളുടെ ആശങ്കകളും ഏറുകയാണ്. ഇന്ത്യക്കാർക്കു പ്രവേശനവിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണു യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണു മറ്റു രാജ്യങ്ങൾ. 11 രാജ്യങ്ങള്‍ക്ക് ഏർപ്പെടത്തിയിരുന്ന യാത്രാ വിലക്ക് സൗദി പിൻവലിച്ചുവെങ്കിലും ഇന്ത്യ അതിലുൾപ്പെട്ടിരുന്നില്ല. ഇപ്പോൾ കേരളത്തിൽ നിന്നും ദുബായിലേക്ക് പറക്കുന്ന ഒട്ടുമിക്ക വിമാനങ്ങളും ആളൊഴിഞ്ഞും വളരെ വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായുമാണ് പറക്കുന്നത്.

ഇപ്പോഴിതാ കൊച്ചിയിൽ നിന്ന് എമിറേറ്റ്സ് വിമാനം ദുബായിലെത്തിയത് 2 മലയാളി കുടുംബങ്ങളുമായിട്ടാണ്. ശനിയാഴ്ച അർധ രാത്രിയായിരുന്നു യാത്ര. 360 പേർക്കിരിക്കാവുന്ന വിമാനത്തിൽ രണ്ടു കുടുംബങ്ങളിലെ ഒൻപത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദുബായിൽ വ്യവസായിയായ കോഴിക്കോട് സ്വദേശി യൂനുസ് ഹസനും കുടുംബവുമാണ് ഇതിൽ ആദ്യത്തേത്. കോവിഡ് സാമൂഹിക അകലം പാലിച്ച് മാറിയിരുന്നതിനാൽ രണ്ടാമത്തെ കുടുംബത്തെ പരിചയപ്പെടാനായില്ലെന്നു ഹസൻ പറയുകയുണ്ടായി. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നു യുഎഇയിലേക്ക് യാത്രാ വിലക്കുള്ളതിനാൽ ഗോൾഡൻ വീസയുള്ളവർക്കു യാത്ര ചെയ്യാമെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണു രണ്ടു കുടുംബങ്ങളും യാത്ര നടത്തിയത്.

അതോടൊപ്പം തന്നെ ഹസൻ യൂനുസ്, ഭാര്യ ഹഫ്സ, വിദ്യാർഥികളായ മകൾ നിഹ്‌ല, മകൻ നുജൂം, ഹിലാൽ, ഹാനി എന്നിവരടങ്ങുന്ന കുടുംബത്തിനു രണ്ട് ലക്ഷത്തോളം രൂപ (9,000 ദിർഹം)യാണു യാത്രയ്ക്കായി ആകെ ചെലവായത്. ഇക്കണോമി ടിക്കറ്റുകളാണ് എടുത്തതെങ്കിലും കുടുംബത്തെ ബിസിനസ് ക്ലാസിലിരുന്നു യാത്ര ചെയ്യാൻ അധികൃതർ അനുവദിക്കുകയായിരുന്നു. അവിസ്മരണീയമായ യാത്രയായിരുന്നു ഇതെന്ന് ഞായറാഴ്ച പുലർച്ചയോടെ യുഎഇയിലെത്തിയ കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. വിമാന ജീവനക്കാരുടെ സ്നേഹോഷ്മള സ്വീകരണം ഒരിക്കലും മറക്കാനാവില്ല. ഏപ്രിലിലാണ് ഹസൻ യൂനുസും കുടുംബവും അവധിക്കാലം ചെലവഴിക്കാനായി കേരളത്തിലേക്കു പോയത്.

ഏപ്രിൽ 24നായിരുന്നു ഇന്ത്യ–യുഎഇ യാത്രാ വിലക്കു നിലവിൽ വന്നത്. പിന്നീടിത് അനിശ്ചിമായി നീട്ടുകയാണ് ചെയ്തത്. ജൂൺ 30 വരെ തങ്ങളുടെ വിമാനം ഇന്ത്യയിലേക്കു സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് അധികൃതർ ഇന്നലെ അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ഒരു യാത്രക്കാരനെയും കൊണ്ട് എമിറേറ്റ്സ് വിമാനം ദുബായിലെത്തിയത് വാർത്തയായിരുന്നു.

അതേസമയം ഗോൾഡൻ വീസയുള്ളവരെക്കൂടാതെ, യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, വ്യവസായികൾ എന്നിവരെ യുഎഇയിലേക്കുള്ള യാത്രാ വിലക്കിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്കു വിധേയരാകുകയും 10 ദിവസം ക്വാറൻ്റീനിൽ കഴിയേണ്ടതുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends