Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളുടെ യാത്രാ പ്രതിസന്ധി ഏറെ കടുക്കുന്നു; ടേക് ഓഫ് അനുമതി കാത്ത് കഴിയുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാർ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജൻസികൾ, സൗദിയിലെത്താൻ ലക്ഷങ്ങൾ മുടക്കണം

01 JUNE 2021 04:29 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശങ്കയായി നാലുപാടും വിലക്ക് മാത്രം. ഗൾഫ് രാഷ്ട്രങ്ങൾ എല്ലാ വഴികളും കൊട്ടിയടച്ചു. പ്രത്യേകിച്ച് സൗദി അറേബ്യ. ഇന്ത്യയിൽ നിന്നു സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതിനൊപ്പം യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടുക കൂടി ചെയ്തതോടെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി ഏറെ കടുക്കുന്നതാകുന്നു. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഉടൻ അവിടെ എത്താനായില്ലെങ്കിൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നു പ്രവാസികൾ ഒന്നടങ്കം പറയുകയാണ്.

ഇരുരാജ്യങ്ങളിലേക്കുമായി പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരാണ് ടേക് ഓഫ് അനുമതി കാത്ത് കഴിയുന്നത്. ഒരു വർഷത്തിനിടെ കേരളത്തിൽ മടങ്ങിയെത്തിയ 13.67 ലക്ഷം പ്രവാസികളിൽ 60% പേരും സൗദി, യുഎഇ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജോലിയിൽ തുടരാൻ അവരിൽ പലരും മടങ്ങിയെങ്കിലും ഇനിയുമേറെ പേർ കാത്തിരിക്കുകയാണ്. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിയപ്പോൾ യുഎഇ വഴി സൗദിയിൽ എത്തിയിരുന്നു. അതും നിർത്തിയതോടെ മാലദ്വീപ്, നേപ്പാൾ, ബഹ്റൈൻ വഴിയായി യാത്രകൾ തുടർന്ന്. പിന്നാലേ ആ വഴികളും അടഞ്ഞതോടെ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജൻസികൾ രംഗത്ത് വന്നിരിക്കുകയാണ്.

അതായത് റഷ്യയിലൂടെ നടപടികൾ പൂർത്തിയാക്കി സൗദിയിലെത്താൻ 2 ലക്ഷം രൂപയും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്ക് ഒരു ലക്ഷം രൂപയും ശരാശരി ചെലവു വരുമെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ വിമാന ടിക്കറ്റുകൾക്കു പുറമേ, ഓരോ സ്ഥലത്തെയും ക്വാറന്റീൻ, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾകൂടി ഉൾപ്പെടെയാണിത്. അതേസമയം വൻതുക നൽകി യാത്ര സാധ്യമാകാത്തതിനാൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് കൂടുതൽ പേരും. കഴിഞ്ഞ ദിവസം യുഎഇ ഉൾപ്പെടെ 11 രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് സൗദി നീക്കിയിട്ടുണ്ട്. അതിൽ ഇന്ത്യയില്ല എന്നതും പ്രവാസികളെ ദുരിതത്തിലാക്കി.

സൗദിയുടെ വിലക്കു നീങ്ങിയതിനാൽ തന്നെ യുഎഇയിൽ നിന്നു സൗദിയിലേക്കു പോകാനാകുമെന്നതാണ്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് യുഎഇ ജൂൺ 30 വരെ നീട്ടിയതോടെ വീണ്ടും പ്രതിസന്ധിയായി. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ചുകൊണ്ട് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണു പ്രവാസികളുടെ ആവശ്യം എന്നതാണ്. പ്രവാസികൾക്ക് ഗൾഫിൽ എത്തിച്ചേരാനുള്ള വഴികൾ തുറക്കണമെങ്കിൽ തന്നെ കേന്ദ്രം കനിയണം. അതാണ് പ്രവാസികളുടെ ഏക പ്രതീക്ഷയും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends