Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളെ നാടുകടത്താൻ ഗൾഫ് രാഷ്ട്രം; ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്ത 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന് കുവൈറ്റ്, നിലവിലെ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞാല്‍ അത് പുതുക്കി നല്‍കില്ല എന്നതാണ് കുവൈറ്റ് കൈകൊണ്ട തീരുമാനം, സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

02 JUNE 2021 03:10 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്ത 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന് കുവൈറ്റ് സര്‍ക്കാർ തീരുമാനം കൈകൊണ്ടിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ ശക്തമാവുകയാണ്. കഴിഞ്ഞ വര്‍ഷം തന്നെ ഈ തീരുമാനം നിലവില്‍ വന്നിരുന്നുവെങ്കിലും 2021 ജനുവരി ഒന്നു മുതലാണ് ഈ തീരുമാനം നടപ്പിലാക്കിയത് തന്നെ. ഇതു പ്രകാരം 60 വയസ്സ് കഴിഞ്ഞവരും ഹൈസ്‌കൂള്‍ ഡിഗ്രിയോ അതില്‍ കുറവോ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവരുമായ പ്രവാസികള്‍ക്ക് നിലവിലെ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞാല്‍ അത് പുതുക്കി നല്‍കില്ല എന്നതാണ് കുവൈറ്റ് കൈകൊണ്ട തീരുമാനം എന്നത്. വർഷങ്ങളോളം ജോലി ചെയ്തുവന്ന പ്രവാസികൾക്കാണ് ഇത് വലിയ തിരിച്ചടിയായി മാറിയത്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാംപയിന്‍ ശക്തമാകുകയാണ്. 'ഞാന്‍ ആ തീരുമാനത്തിനെതിരാണ്' എന്ന പേരിലാണ് ക്യാംപയിന്‍ നടന്നുവരുന്നത് തന്നെ. രാജ്യത്തിന്റെ പുരോഗതിയില്‍ ജീവിതത്തിന്റെ സിംഹ ഭാഗവും ചെലവഴിച്ച ആയിരക്കണക്കിന് ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും പുറത്താക്കുന്നത് വിവേചനപരവും കുവൈറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നാണ് ഇവർ ഉന്നയിക്കുന്ന വാദം എന്നത്. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമായി മുന്നോട്ടുവന്നിരിക്കുന്നത്.

കുവൈറ്റിലെ പ്രമുഖ വിഷ്വല്‍ ആര്‍ടിസ്റ്റായ മുഹമ്മദ് ഷറഫ് ഏറ്റെടുത്തതോടെയാണ് ഈ ക്യാംപയിന്‍ സമൂഹമാധ്യമങ്ങളിൽ കൂടുതല്‍ വൈറലായത്. ഹൈസ്‌കൂള്‍ ഡിഗ്രിയോ അതില്‍ കുറവോ വിദ്യാഭ്യാസമുള്ള 60 കഴിഞ്ഞ പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തിയ ആ തീരുമാനത്തിന് ഞാന്‍ എതിരാണ് എന്ന അദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് വലിയ ജനശ്രദ്ധ നേടി വരുകയാണ്. ഈ തീരുമാനം അനീതിയാണ് എന്നതിനാലാണ് താന്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഏതാനും മാസങ്ങളായി നിലവിലുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനമാണ് തന്നെ അതിനെതിരേ പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയത്.

കൂടാതെ ഈ ക്യാംപയിന്‍ രാജ്യത്തെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഏറ്റെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളുമാണ് ഈ ക്യാംപയിന്‍ ഏറ്റെടുത്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാംപയിന്‍ പുരോഗമിച്ചുവരുന്നത്. ഞാനൊരു അഭിമാനമുള്ള കുവൈറ്റി പൗരനാണെന്നും എന്നാല്‍ മനുഷ്യത്വ രഹിതമായ ഈ തീരുമാനം കുവൈത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍ക്ക് എതിരാണെന്നും അഹ്മദ് അലെനേസി എന്ന കുവൈറ്റി സ്വദേശി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ഈ തീരുമാനം ശരിയായ അര്‍ഥത്തില്‍ നിലവില്‍ വന്നാല്‍ ഇത് നടപ്പിലാക്കിയവര്‍ ഖേദിക്കുമെന്നും ഉടന്‍ തന്നെ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ 2020ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം കുവൈറ്റില്‍ 60 കഴിഞ്ഞ 2.2 ലക്ഷം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നതാണ് കണക്ക്. ഇവരെ എല്ലാവരെയും പുതിയ നിയമം ബാധിക്കില്ലെന്നും അവരില്‍ ഭൂരിപക്ഷം പേരെയും അത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിഗ്രിയില്ല എന്ന ഒരൊറ്റ കാരണത്താലാണ് ഇവര്‍ രാജ്യത്തു നിന്ന് പുറന്തള്ളപ്പെടുക. പഠനം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ചെറുപ്രായത്തില്‍ തന്നെ കുവൈറ്റിലെത്തിയവരാണ് നിയമത്തിന് ഇരയാവുന്നവരില്‍ ഏറെയും. അതോടൊപ്പം വർഷങ്ങളോളം കുവൈറ്റിനെ ആശ്രയിച്ച് തുടരുന്ന ഇവരെ അവഗണക്കുന്നത് കടുത്ത പ്രതിഷേധത്തിന് വഴിവച്ചു.

അടുത്ത കാലത്തായി വിദേശികള്‍ക്കെതിരേ ശക്തമായ വികാരം രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രാജ്യത്ത് ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ പ്രത്യാഘാതം എന്നോണമാണ് പുതിയ നിയമം നിലവില്‍ വന്നിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 70 ശമതാനത്തോളവും പ്രവാസികളാണെന്നാണ് കണക്ക്. രാജ്യത്തിന്റെ വിഭവങ്ങളിലേറെയും പ്രവാസികളാണ് അനുഭവിക്കുന്നതെന്നും രാജ്യത്തെ ജനസംഖ്യയിലുള്ള അസന്തുലിതത്വം അവസാനിപ്പിക്കണമന്നുമാണ് പലരുടെയും ആവശ്യം. രാജ്യത്തെ വിദേശികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി കുറക്കണമെന്ന് കുവൈറ്റ് പ്രധാനമന്ത്രി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends