Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക് ആശ്വാസമായി അധികൃതർ; നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍, ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസ് തുടരാന്‍ സാധ്യത

04 JUNE 2021 02:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ രണ്ടാം തരംഗം റിപ്പോർട് ചെയ്തതിന് പിന്നാലെ യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വിലക്ക് കൽപ്പിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്. എന്ന നിലവിൽ ക്രമാതീതമായി കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വീണ്ടും പ്രതീക്ഷ ഏകി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ വ്യകത്മാക്കി.

ഇക്കാര്യത്തില്‍ യുഎഇ അധികൃതരുമായും വിദേശകാര്യ ഓഫിസുമായും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് എന്നതാണ്. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതു മൂലം ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിയത്. ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസ് തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡര്‍ പവന്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതിൽ ആശങ്ക വേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ.അമൻ പുരി. ദുബൈയിൽ മാധ്യമ പ്രവർത്തകർക്ക് മുമ്പാകെയാണ് കോൺസുൽ ജനറൽ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ യു.എ.ഇ കൈക്കൊള്ളും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

യാത്രാവിലക്ക് നീക്കുന്ന കാര്യവും യു.എ.ഇ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരെയെങ്കിലും ഉടൻ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലോകം ഒന്നാകെ പ്രതിസന്ധി നേരിടുമ്പോൾ യു.എ.ഇ സ്വീകരിക്കുന്ന നയങ്ങൾ സ്വാഗതാർഹമാണ്. അതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്. എങ്കിലും, പരിമിതികൾക്കുള്ളിൽ നിന്ന് സാധ്യമായതതെല്ലാം ചെയ്യുന്നുണ്ടെന്നും കോൺസുൽ ജനറൽ പ്രതികരിച്ചു.

അതേസമയം ജൂലൈ ഒന്നു മുതല്‍ അബുദബിയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല എന്ന അറിയിപ്പും കഴിഞ്ഞ ദിവസം പുറത്ത് വന്നു. ക്വാറന്റൈന്‍ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പിലെ ടൂറിസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിക്കുകയുണ്ടായി. രാജ്യാന്തര യാത്രക്കാര്‍ക്ക് ജൂലൈ ഒന്നു മുതല്‍ യാത്രാ നടപടികളില്‍ ഇളവുണ്ടാകുമെന്നു അബുദാബി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ടൂറിസം മേഖയക്കു പുറമെ, അബുദാബിയിലെ ഹോട്ടല്‍ വ്യവസായം, എര്‍ലൈനുകള്‍ തുടങ്ങിയവയ്ക്കും പുതിയ തീരുമാനം ഉത്തേജനമാകുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends