Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വിമാനത്താവളം അടച്ചു! പോകാൻ കഴിയാതെ പ്രവാസികൾ; എങ്ങനെയും ജോലിയിൽ തിരിച്ചെത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുന്നിലെ കടമ്പ, സൗദിയിലേക്കുള്ള യാത്ര സാധ്യമാകാതെ, നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളി പ്രവാസികളും! 28നു മുൻപു നേപ്പാളിൽ എത്തിയ പലരും സാങ്കേതിക പ്രശ്നങ്ങൾമൂലം അവിടെ കഴിയുന്നു

07 JUNE 2021 04:25 PM IST
മലയാളി വാര്‍ത്ത

സൗദിയിലേക്കുള്ള യാത്രകൾ സ്വപ്ന യാത്രയാകുന്ന കാലം വിദൂരമല്ല. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി പ്രവാസലോകത്തേക്ക് എത്താൻ കാത്തിരിക്കുകയാണ് പലരും. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൊറോണ വ്യാപനം മൂലം നഷ്ടമായിരിക്കുകയാണ്. എങ്ങനെയും ജോലിയിൽ തിരിച്ചെത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുന്നിലെ കടമ്പ എന്നത് വിമാനവിലക്ക് തന്നെയാണ്. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനവിലക്ക് നിലനിൽക്കുന്നതിനാൽ തന്നെ പ്രയാസത്തിലായ കുറച്ച് പ്രവാസികൾ സഹായം തേടുകയാണ്.

സൗദിയിലേക്കുള്ള യാത്ര സാധ്യമാകാതെ, നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളി പ്രവാസികളും. ഏപ്രിൽ 28നു ശേഷം നേപ്പാളിൽ എത്തിയവർക്കു സൗദിയിലേക്കു പോകാനാകില്ലെന്ന ഉത്തരവിറങ്ങിയതോടെ പലരും നാട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാൽ, ഏപ്രിൽ 28നു മുൻപു നേപ്പാളിൽ എത്തിയ പലരും സാങ്കേതിക പ്രശ്നങ്ങൾമൂലം അവിടെ കഴിയുകയാണ്.

കോവിഡ് പോസിറ്റീവ് ആയതിനാൽ തന്നെ ക്വാറന്റീനിൽ പ്രവേശിച്ചവരും യഥാസമയം വിമാന ടിക്കറ്റ് ലഭിക്കാത്തവരുമാണ് യാത്രാ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയിൽനിന്നു നേരിട്ടു സൗദിയിലേക്കുള്ള വിമാനയാത്ര തടഞ്ഞതോടെയാണ് നിബന്ധനകളെല്ലാം പാലിച്ച് നേപ്പാൾ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ വഴി പലരും സൗദിയിലേക്കു മടങ്ങിത്തുടങ്ങിയത്.

അതേസമയം ആദ്യഘട്ടത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയപ്പോൾ നേപ്പാളിലെ ഇന്ത്യൻ എംബസിയിൽനിന്ന് എൻഒസി ലഭിക്കാൻ പ്രയാസമുണ്ടായിരുന്നു. എന്നാൽ ഇത് ജനപ്രതിനിധികൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ കേന്ദ്ര സർക്കാർ ഇടപെടുകയും പരിഹരിക്കുകയും ചെയ്തു. അതിനിടെയാണു സൗദിയും നേപ്പാളും നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്. അതോടെ, നേപ്പാളിലെത്തിയ പലരും നാട്ടിലേക്കു മടങ്ങേണ്ട അവസ്ഥയായി.

ഏപ്രിൽ 28ന് അകം എത്തിയവർക്ക് സൗദിയിലേക്കു പോകാമെന്ന തരത്തിലുള്ള സർക്കുലർ ഇറങ്ങിയിരുന്നുവെന്നും എന്നാൽ, നിശ്ചിത തീയതിക്കു മുൻപ് നേപ്പാളിലെത്തിയ തങ്ങൾ ഉൾപ്പടെയുള്ള പലർക്കും യാത്ര സാധ്യമായിട്ടില്ലെന്നും പെരിന്തൽമണ്ണ പുത്തൂർ സ്വദേശി ഷാഫി, പാലക്കാട് സ്വദേശി അനസ്, ചെമ്മാട് സ്വദേശി ഉമ്മർ, അരീക്കോട് സ്വദേശി അബ്ദുൽ ഖാദർ, കൊണ്ടോട്ടി സ്വദേശി ആശിഖ് എന്നിവർ പറയുകയുണ്ടായി. ഏപ്രിൽ 24നു നേപ്പാളിലെത്തിയ തനിക്ക് മേയ് 10ന് ആയിരുന്നു വിമാനമെന്നു ഷാഫി പറഞ്ഞു. എന്നാൽ, മേയ് ആറിനു വിമാനത്താവളം ഒരാഴ്ചത്തേക്ക് അടച്ചു. യാത്ര 18ലേക്കു മാറ്റിയെങ്കിലും മേയ് 31നു മാത്രമേ വിമാനത്താവളം തുറക്കൂ എന്ന അറിയിപ്പു ലഭിച്ചു. പിന്നീടു പോകാനായിട്ടില്ലെന്നു ഷാഫി പറഞ്ഞു.

അതോടൊപ്പം തന്നെ നാട്ടിൽനിന്ന് ഒരു ലക്ഷം രൂപ നൽകി 15 ദിവസത്തെ പാക്കേജിൽ ആണു പലരും നേപ്പാളിൽ എത്തിയത്. യാത്ര മുടങ്ങിയതോടെ 35,000 രൂപ പലർക്കും ടിക്കറ്റ് നിരക്കിൽ തിരിച്ചു കിട്ടിയിരുന്നു. എന്നാൽ അടുത്ത ദിവസം യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് അവർ. നേപ്പാളിൽ തങ്ങാൻ ദിവസവും 1500 രൂപ വേണ്ടിവരുന്നു. അതുപ്രകാരം 50,000 രൂപയ്ക്കു മുകളിൽ പലർക്കും ചെലവായിട്ടുണ്ട്. ഇടയ്ക്ക് ആർടിപിസിആർ ടെസ്റ്റുകൾക്കും മറ്റുമുള്ള ചെലവുകൾ വേറെയും. ഇനി സൗദിയിൽ എത്തണമെങ്കിൽ ലക്ഷങ്ങൾ വേറെ കണ്ടെത്തണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends