Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രവാസികൾക്ക് ആശ്വാസമേകി ആ വാർത്ത; ദോഹ-ഷാര്‍ജ സര്‍വീസ് ഖത്തര്‍ എയര്‍വെയ്‌സ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു, ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ, ഈ വര്‍ഷം ജനുവരി ആദ്യ വാരം റിയാദില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ തീരുമാനമായതിനെ തുടര്‍ന്ന് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയത്

08 JUNE 2021 01:05 PM IST
മലയാളി വാര്‍ത്ത

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രവാസികൾക്ക് ആശ്വാസമേകി ദോഹ-ഷാര്‍ജ സര്‍വീസ് ഖത്തര്‍ എയര്‍വെയ്‌സ് പുനരാരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൂലൈ ഒന്ന് മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് മാനേജ്‌മെന്റ് അറിയിക്കുകയുണ്ടായി. ഖത്തറിനെതിരേ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് 2017 ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സര്‍വീസാണ് ഖത്തര്‍ എയര്‍വേയ്‌സ് നാലു കൊല്ലത്തിനു ശേഷം പുനരാരംഭിക്കുന്നത്.

മൂന്നര വര്‍ഷത്തിലേറെ നീണ്ട ഉപരോധം പിന്‍വലിക്കാന്‍ ഈ വര്‍ഷം ജനുവരി ആദ്യ വാരം റിയാദില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയത് തന്നെ.

അടുത്ത മാസം ഒന്ന് മുതല്‍ ദോഹയില്‍ നിന്ന് എല്ലാ ദിവസവും ഷാര്‍ജയിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിക്കുകയുണ്ടായി. ഫസ്റ്റ് ക്ലാസില്‍ 22 സീറ്റുകളും എക്കോണമി ക്ലാസില്‍ 232 സീറ്റുകളും ഉള്ള ബോയിംഗ് 787 ഡ്രീംലൈനര്‍ വിമനമാണ് ഷാര്‍ജ റൂട്ടില്‍ സര്‍വീസ് നടത്തുക. ഖത്തര്‍ എയര്‍വെയ്സ് ക്യുആര്‍ 1036 വിമാനം ഉച്ചയ്ക്ക് ശേഷം 2.35ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതായിരിക്കും. പ്രാദേശിക സമയം വൈകീട്ട് 4.45ന് ഷാര്‍ജയില്‍ എത്തുകയും ചെയ്യും. ക്യുആര്‍ 1037 വിമാനം വൈകീട്ട് 5.55ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് 6.05ന് ദോഹയിലെത്തും. യുഎഇയിലെ ദുബായ് ഉള്‍പ്പെടെ മറ്റ് നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ദോഹ- ഷാര്‍ജ സര്‍വീസ് പ്രയോജനപ്രദമാവും.

നിലവില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 130 നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത്. ജൂലൈ അവസാനത്തോടെ 140 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 1200 പ്രതിവാര വിമാനങ്ങളെന്ന രീതിയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഷാര്‍ജയിലേക്ക് ഉള്‍പ്പെടെ പുതിയ സര്‍വീസിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിക്കുകയുണ്ടായി.

നീണ്ട നാലുവർഷത്തെ ഉപരോധത്തിന് ശേഷം വഴിയൊരുങ്ങുമ്പോൾ സൗദിയിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വർത്തകൂടിയാകുന്നു ഇത്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം യാത്ര ചെയ്യേണ്ടത് എന്നും അധികൃതർ അറിയിക്കുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends