Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കോ​വി​ഷീ​ല്‍​ഡ്​ വാ​ക്​​സി​ന് അംഗീകാരം! പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി കുവൈറ്റ്; ആ​രോ​ഗ്യ മന്ത്രാല​യം പു​റ​ത്തു​വി​ട്ട​ അം​ഗീ​കൃ​ത വാ​ക്​​സി​നു​ക​ളു​ടെ പ​ട്ടി​കയിൽ ഇടംനേടി കോ​വി​ഷീ​ല്‍​ഡും

04 AUGUST 2021 04:32 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. കുവൈറ്റ് അത്തരത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ വിദേശ യാത്രക്കാർക്ക് വിലക്ക് നീക്കിയെങ്കിലും പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല. കൂടാതെ ഇന്ത്യയുടെ വാക്‌സിൻ അംഗീകരിച്ചിരുന്നുമില്ല. എന്നാലിതാ പ്രവാസികളുടെ ആശങ്ക നീങ്ങുകയാണ്.....


ഇ​ന്ത്യ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന കോ​വി​ഷീ​ല്‍​ഡ്​ വാ​ക്​​സി​ന്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ല്‍​കിയതായി റിപ്പോർട്ട്. വി​ദേ​ശി​ക​ളു​ടെ തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​കൃ​ത വാ​ക്​​സി​നു​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​പ്പോ​ള്‍ അ​തി​ല്‍ കോ​വി​ഷീ​ല്‍​ഡും ഇടംനേടിയിട്ടുണ്ട്. ഫൈ​സ​ര്‍ ബ​യോ​ണ്‍​ടെ​ക്, ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക, മൊ​ഡേ​ണ, ജോ​ണ്‍​സ​ന്‍ ആ​ന്‍​ഡ്​ ജോ​ണ്‍​സ​ന്‍ എ​ന്നീ വാ​ക്​​സി​നു​ക​ള്‍​ക്കാ​ണ്​ കു​വൈ​ത്ത്​ നിലവിൽ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

കോ​വി​ഷീ​ല്‍​ഡ്​ ആ​സ്​​ട്ര​സെ​ന​ക ത​ന്നെ​യാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ മ​റ്റൊ​രു ബ്രാ​ന്‍​ഡ്​​നെ​യി​മി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന​താ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാരണമായി മാറിയത്. ഇ​തി​നാ​ണ്​ ഇ​പ്പോ​ള്‍ വ്യ​ക്​​ത​ത കൈവന്നിരിക്കുന്നത്. കോ​വി​ഷീ​ല്‍​ഡ്​ കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ നേ​ര​ത്തെ ഓ​പ​ണ്‍ ഹൗ​സി​ല്‍ ആ​വ​ര്‍​ത്തി​ച്ച്‌​ വ്യ​ക്​​ത​മാ​ക്കുകയും ചെയ്തിരുന്നു. വാ​ക്​​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ മ​ന്ത്രാ​ല​യ​ത്തിന്റെ ആ​പ്പി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​ര്‍​ക്ക്​ ഗ്രീ​ന്‍ സി​ഗ്​​ന​ല്‍ ല​ഭി​ക്കാ​തി​രു​ന്ന​താ​ണ്​ ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​ക്കാൻ ഇടയാക്കിയത്. ഇ​പ്പോ​ള്‍ ഇ​തും ല​ഭി​ച്ചു​തു​ട​ങ്ങിയിട്ടുണ്ട്. നി​ര​വ​ധി പേ​ര്‍​ക്ക്​ അ​പ്രൂ​വ​ല്‍ ല​ഭി​ച്ചു. ബാ​ക്കി​യു​ള്ള​വ​ര്‍​ക്ക്​ അ​ടു​ത്ത ദി​വ​സം ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

അതോടൊപ്പം തന്നെ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വി​സും വൈ​കാ​തെ പു​ന​രാ​രം​ഭി​ച്ചാ​ല്‍ പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം സാ​ധ്യ​മാ​കുന്നതാണ്. അ​തി​നി​ടെ വി​ദേ​ശി​ക​ളു​ടെ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധ​ന​യും അം​ഗീ​കാ​ര​വും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കുകയുണ്ടായി.

അതേസമയം വി​ദേ​ശ​രാ​ജ്യ​ത്ത്​ ന​ല്‍​കു​ന്ന വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ഓ​ണ്‍​ലൈ​ന്‍ ലി​ങ്കി​ലൂ​ടെ മാ​ത്ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. മ​ന്ത്രാ​ല​യ​ത്തിന്റെ ഏ​തെ​ങ്കി​ലും വ​കു​പ്പി​ലൂ​ടെ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ന​ല്‍​കി​ല്ലെ​ന്നും ഇ​തി​നാ​യി ആ​രും സ​മീ​പി​​ക്കേ​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​ര്‍ വാ​ക്​​സി​നേ​ഷ​ന്‍ സെന്‍റ​റു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ര​ജി​സ്​​ട്രേ​ഷ​നാ​യി എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ്​ മ​ന്ത്രാ​ല​യം അ​റി​യി​പ്പു​ ന​ല്‍​കി​യിരിക്കുന്നത്.

വി​ദേ​ശ​ത്ത്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച കു​വൈ​ത്തി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ര​ജി​സ്​​ട്രേ​ഷ​ന്‍ ചെയ്യേണ്ട ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ലഭ്യമാണ്. സി​വി​ല്‍ ഐ.​ഡി, ഇ-​മെ​യി​ല്‍ വി​ലാ​സം എ​ന്നി​വ അ​ടി​ച്ചു​കൊ​ടു​ത്താ​ല്‍ മെ​യി​ലി​ലേ​ക്ക്​ വ​ണ്‍ ടൈം ​വെ​രി​ഫി​ക്കേ​ഷ​ന്‍ കോ​ഡ്​ അ​യ​യ്ക്കുന്നതായിരിക്കും.ഇ​ത്​ വെ​രി​ഫി​ക്കേ​ഷ​ന്‍ പേ​ജി​ല്‍ പൂ​രി​പ്പി​ക്കു​ക. തു​ട​ര്‍​ന്ന്​ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളും വാ​ക്​​സി​നേ​ഷ​ന്‍ വി​വ​ര​ങ്ങ​ളും ന​ല്‍​കി ര​ജി​സ്​​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാം. വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​െന്‍റ പി.​ഡി.​എ​ഫ്​ 500 കെ.​ബി​യി​ല്‍ കൂ​ടാ​ത്ത സൈ​സി​ല്‍ അ​പ്​​​ലോ​ഡ്​ ചെ​യ്യ​ണം. മൂ​ന്ന്​ പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം പ​ബ്ലി​ക്​ ഹെ​ല്‍​ത്​ ഡി​പ്പാ​ര്‍​ട്​​മെന്‍റ്​ പ​രി​ശോ​ധി​ച്ച്‌​ അം​ഗീ​കാ​രം ന​ല്‍​കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (3 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (54 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends