അബുദാബി സൗജന്യമായി സന്ദർശിക്കാൻ പ്രവാസികൾക്ക് അവസരം ഒരുങ്ങുന്നു; ചെയ്യേണ്ടത് ഇത്രമാത്രം, വേഗമാകട്ടെ....

വീണ്ടും പ്രവാസികൾക്ക് വമ്പൻ അവസരമൊരുക്കി അബുദാബി. കൊറോണ നൽകിയ പ്രതിസന്ധികൾ മറികടന്ന് ഗൾഫ് രാഷ്ട്രങ്ങൾ കുതിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും അബുദാബി കാണിക്കാൻ താമസക്കാർക്ക് സുവർണാവസരമൊരുക്കിയിരിക്കുകയാണ് ഡിപാർട്മെന്റ് ഓഫ് കൾചർ ആൻഡ് ടൂറിസം. പുതിയ സമ്മാനപദ്ധതി പ്രഖ്യാപിച്ചു. ടൈം ഈസ് നൗ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് മത്സരം നടത്തുക.
ഇതിലൂടെ വിജയിക്കുന്നവർക്ക് വിമാനടിക്കറ്റും താമസ സൗകര്യവും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. 20 മുതൽ ഒക്ടോബർ രണ്ടുവരെയാണ് മത്സരം നടക്കുക. അബുദാബിയിൽ സന്ദർശിച്ച സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഫെയ്സ് ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പങ്കുവയ്‌ക്കേണ്ടതാണ്. #InAbuDhabi #TimeIsNow എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഈ ചിത്രങ്ങൾ @VisitAbuDhabi എന്നതിൽ ടാഗ് ചെയ്യണം.
കൂടാതെ അബുദാബിയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന രണ്ടു കൂട്ടുകാരുടെയോ, കുടുംബാംഗങ്ങളുടെയോ പേരും ഇതോടൊപ്പം നൽകണം. നാലു ദിവസം കൂടുമ്പോൾ വിജയികളെ @VisitAbuDhabi എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ പ്രഖ്യാപിക്കുന്നതാണ്. പ്രവാസികൾ ഈ സുവർണ്ണാവസരം പാഴാക്കരുത്.
https://www.facebook.com/Malayalivartha


























