Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...


വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..


വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...

പ്രവാസികൾ കാത്തിരുന്ന വാർത്ത; സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി, ന്ത്യ- സൗദി രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടു

21 SEPTEMBER 2021 02:04 PM IST
മലയാളി വാര്‍ത്ത

സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വിദേശകാര്യ മന്ത്രിയായതിനു പിന്നാലെ നടത്തിയ ആദ്യത്തെ വിദേശ സന്ദർശനം ഇന്ത്യയിലേക്കാണ്. ലോകം ഏറെ ചർച്ച ചെയ്ത ഈ കൂടിക്കാഴ്ച പ്രവാസികളും അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ഇരു രാജ്യങ്ങളും കൈകോർത്താൽ ഏറെ ഗുണം ചെയ്യുക പ്രവാസികൾക്ക് തന്നെയാണ്. അത്തരത്തിൽ നിർണായക നീക്കങ്ങളും പ്രതീക്ഷിക്കുകയാണ് പ്രവാസികൾ....

സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. സൗദിയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾ പുതുക്കുകയും പൊതു താൽപര്യത്തിലുള്ള പ്രാദേശികവും രാജ്യാന്തരവുമായ വിഷയങ്ങളിൽ ഉഭയകക്ഷി ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രിമാർ ഔദ്യോഗിക ചർച്ച നടത്തിയതായാണ് ലഭ്യമാകുന്ന വിവരം.

കൂടാതെ രാജ്യാന്തര സമാധാനവും സുരക്ഷയും ചർച്ചയിൽ കടന്നുവന്നു. കൂടാതെ കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളും അവ പ്രതിരോധിക്കുന്നതിൽ ഇരു രാജ്യങ്ങൾ തമ്മിലെ പരസ്പര സഹായങ്ങളും അവലോകനം ചെയ്തു. സൗദി വിഷൻ 2030 പദ്ധതിയുടെ വെളിച്ചത്തിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരു രാജ്യങ്ങൾക്കിടയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം ഊർജിതമാക്കുക, താലിബാൻ ഏറ്റെടുക്കലിന് ശേഷമുള്ള അഫ്‌ഗാൻ സ്ഥിതി ഗതികൾ, ഗൾഫ്, ഇന്തോ-പസഫിക് മേഖലയിലെ മറ്റു വിഷയങ്ങൾ എന്നിവയും ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.

അതോടൊപ്പം തന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് തുടങ്ങിയ പദ്ധതികളിലെ രാജ്യാന്തര പരിശ്രമങ്ങളും ചർച്ച ചെയ്യപ്പെട്ടു. കൂടാതെ കോവിഡ് മൂലം താൽകാലികമായി നിർത്തിവച്ചിരിക്കുന്ന ഇന്ത്യ- സൗദി രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ മന്ത്രി ജയശങ്കർ പ്രിൻസ് ഫൈസലിനോട് ആവശ്യപ്പെടും ചെയ്തു. കൂടാതെ 2019 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശന വേളയിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ ഉടമ്പടിയുടെ പുരോഗതി സംബന്ധിച്ചും ഇരു മന്ത്രിമാരും അവലോകനം ചെയ്യുകയുണ്ടായി.

അതേസമയം രാഷ്ട്രീയ, സാമൂഹിക-സാംസ്കാരിക മേഖലകളിലും സുരക്ഷ സംബന്ധിച്ചും തന്ത്രപരമായ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതായിരുന്നു ചർച്ചയെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്യുകയുണ്ടായി. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ, സംസ്കാരം, കോൺസുലർ പ്രശ്നങ്ങൾ, ആരോഗ്യ പരിപാലനം, മാനവ വിഭവശേഷി എന്നിവയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരു നേതാക്കളുടെയും നേതൃത്വത്തിൽ പ്രതിനിധികൾ ചർച്ച നടത്തിയതായി മന്ത്രിമാർ ഇരുവരും വിശദീകരിക്കുകയും ചെയ്തു.

സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാന്റെ ആദ്യത്തെ ഇന്ത്യാ സന്ദർശനമാണിത്. ശനിയാഴ്ച വൈകുന്നേരമാണ് ഫൈസൽ രാജകുമാരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിച്ചേർന്നത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു മന്ത്രി ജയശങ്കറുമായുള്ള കൂടിക്കാഴ്ച. ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 minute ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (4 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (6 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (9 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (11 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (13 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (14 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (16 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (20 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (21 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (23 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (27 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (32 minutes ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (38 minutes ago)

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (1 hour ago)

Malayali Vartha Recommends