പ്രവാസികൾക്ക് താങ്ങായി സൗദി അറേബ്യ; വിലക്കുകൾ ഒന്നൊന്നായി നീക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത, സൗദിയില്‍ ഫാമിലി വിസിറ്റ് വിസകള്‍ അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം അനുവദിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം

വർഷങ്ങളായുള്ള കാത്തിരിപ്പിക്കുകൾക്ക് പിന്നാലെ സൗദി അറേബ്യ ഉണരുകയാണ്. വിലക്കുകൾ ഓരോന്നായി നീക്കി പ്രവാസികൾക്ക് സന്തോഷം പകരുന്ന തീരുമാനങ്ങളാണ് അധികൃതർ സ്വീകരിക്കുന്നത്. സൗദിയിലേക്ക് നേരിട്ട് എതാൻ കാത്തിരുന്ന പ്രവാസികളെ തേടിയെത്തിയിരിക്കുന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്....
വിലക്കുകൾ ഒന്നൊന്നായി നീക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മൂലം നാട്ടിൽ എത്തിച്ചേരാൻ കഴിയാതെയായ പ്രവാസികൾക്ക് കുടുംബത്തെ കാണാൻ അവസരം. അതായത് സൗദിയില്‍ ഫാമിലി വിസിറ്റ് വിസകള്‍ അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം അനുവദിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. മന്ത്രാലയത്തിന്റെ ഇപോര്‍ട്ടലില്‍ അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് എളുപ്പത്തില്‍ വിസകള്‍ ലഭ്യമാക്കാൻ സാധിക്കുക. അപേക്ഷകന്റെ അടുത്ത ബന്ധുക്കളായ ഭാര്യ മക്കള്‍, പിതാവ, മാതാവ് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് വിസിറ്റ് വിസക്ക് പരിഗണിക്കുക.
കൂടാതെ ചില സമയങ്ങളില്‍ ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണം നൽകുന്നത്. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം വിസ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. വിസക്ക് അപേക്ഷിക്കുന്നവര്‍ ഇതിനുള്ള വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പാലിച്ചിരിക്കണം എന്നും ഓർക്കേണ്ടതാണ്.
അതേസമയം കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരും ക്വാറന്റീനില്‍ ഇളവ് കിട്ടിയ ചില വിഭാഗങ്ങളും ഒഴികെ എല്ലാവര്‍ക്കും ഹോം ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്തേക്ക് പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ കൊവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാവുന്നതാണ്.
കൂടാതെ എട്ട് വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. എന്നാല്‍ അവര്‍ രാജ്യത്തേക്ക് പ്രവേശിച്ചത് മുതല്‍ 48 മണിക്കൂര്‍ ഹോം ക്വാറന്റീന്‍ പാലിക്കണം എന്നും അധികൃതർ നിർദ്ദേശിച്ചു. പുതിയ ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ പിഴ ശിക്ഷ നേരിടേണ്ടി വരുന്നതാണ്.
ക്വാറന്റീന്‍ നിബന്ധന ലംഘനത്തിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള അതേ പിഴകളാണ് മുകളില്‍ പറഞ്ഞ നിബന്ധനകളില്‍ ഏത് ലംഘിച്ചാലും ലഭിക്കുക. രാജ്യത്തേക്ക് വരുന്നവരെല്ലാം ആരോഗ്യ മുന്‍കരുതല്‍ നിയമങ്ങള്‍ പാലിക്കണം. അവ പാലിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha


























