ഇതാണ് പ്രവാസികളുടെ സ്വന്തം യുഎഇ; പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന പ്രഖ്യാപനം, ടാക്സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്സ്പോ വേദിയിലേക്ക് സൗജന്യ പ്രവേശനം, അറിഞ്ഞിരിക്കേണ്ടത് ഇത് മാത്രം

ലോകം ഒന്നടങ്കം ഏറെ ആകാംക്ഷയോടെയും അമ്പരപ്പോടെയും ഉറ്റുനോക്കുന്ന ഒരിടമാണ് ദുബായ് എക്സ്പോ 2020. വിലക്കുകൾ എല്ലാം നീക്കി ഇളവുകൾ നല്കിത്തുടങ്ങിയപ്പോൾ യാത്രക്കാരുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. എക്സ്പോയിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ എണ്ണവും റെക്കോർഡ് വേഗത്തിൽ ഉയരുകയാണ്. ഈ ഒരു സാഹചര്യത്തിൽ പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന പ്രഖ്യാപനമാണ് യുഎഇ അറിയിച്ചിരിക്കുന്നത്....
ടാക്സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്സ്പോ വേദിയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ. നേരത്തെ വീട്ടുജോലിക്കാർക്കും ആയമാർക്കും കൂടാതെ വിദ്യാർത്ഥികൾക്കും സൗജന്യപ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് കൂടുതൽ മേഖലയിലേക്ക് സൗജന്യം വ്യാപിപ്പിച്ചിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർ നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ടിക്കറ്റ് വേണ്ടെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.
ഇപ്പോൾ ആർ.ടി.എയുടെ കീഴിൽ ജോലി ചെയ്യുന്ന ബസ്, ടാക്സി ഡ്രൈവർമാർക്കാണ് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആറ് മാസത്തിൽ ഒരിക്കൽ മാത്രമാണ് സൗജന്യപ്രവേശനം അനുവദിക്കുക. റെസിഡൻറ് വിസ, ആർ.ടി.എ ഐഡി കാർഡ് എന്നിവ കാണിച്ചാൽ എക്സ്പോയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്.
കൂടാതെ ഹോട്ടൽ, റസ്റ്റാറൻറ്, കഫേ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഈ മാസം സൗജന്യമായി എക്സ്പോ വേദിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഈ വിഭാഗത്തിൽപ്പെടുന്നവർ എക്സ്പോയിലെ ടിക്കറ്റ് ഓഫിസിൽ നേരിട്ടെത്തി മതിയായ രേഖകൾ നൽകിയാൽ സൗജന്യ ടിക്കറ്റ് ലഭിക്കുന്നതായിരിക്കും.
അതോടൊപ്പം തന്നെ യുഎഇയിലെ നിർമാണ തൊഴിലാളികൾക്ക് കൂട്ടത്തോടെ എക്സ്പോയിൽ എത്താനുള്ള വേദിയാണ് അധികൃതർ ഒരുക്കുന്നത്. ഇതിനായി അവരവരുടെ സ്ഥാപനങ്ങളാണ് അപേക്ഷിക്കേണ്ടത്. എക്സ്പോ സൈറ്റിൽ ജോലിചെയ്ത തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഒരാൾക്ക് ഒരു ദിർഹം എന്നനിലയിൽ ഇതിനായി പ്രത്യേക ടിക്കറ്റ് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ തുക അതാത് കമ്പനികളാണ് അടക്കേണ്ടത്. ഓരോ സ്ഥാപനത്തിലെയും സംഘങ്ങളായി വേണം എക്സ്പോയിലേക്ക് എത്താൻ.
അതേസമയം വീട്ടുജോലിക്കാർക്കും ആയമാർക്കും റെസിഡൻറ്സ് വിസ കോപ്പി ഹാജരാക്കിയാൽ എത്രതവണ വേണമെങ്കിലും മേളയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. എക്സ്പോ ടിക്കറ്റ് ബൂത്തിൽ വിസയും ജോലി തെളിയിക്കുന്ന രേഖയും കാണിച്ചാൽ പ്രവേശനത്തിനുള്ള അനുമതി ലഭിക്കുന്നതാണ്. എന്തയാലും ഈ തീരുമാനം പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഒരു രാജ്യത്തിന് തങ്ങളോട് കരുതൽ കാണിക്കുന്ന അധികൃതർക്ക് മുന്നിൽ നമിക്കുകയാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha


























