ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; നടപടികൾ പൂർത്തിയാക്കിയ ഉടൻ മൃതദേഹം നാട്ടിലേക്ക് അയക്കും

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.ചോറോട് വൈക്കിലിശ്ശേരിയില്‍ ഖാലിദാണ് (38) തിങ്കളാഴ്ച പുലര്‍ച്ചെ അല്‍ഖോറിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. കോസ്റ്റ്ഗാര്‍ഡില്‍ ജോലിചെയ്യുന്ന ഇദ്ദേഹം, ജോലികഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള മടക്കയാത്രക്കിടെ ഓടിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
ഖത്തര്‍ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ വടകര തിരുവള്ളൂര്‍ സ്വദേശി ആമിദ. രണ്ട് ആണ്‍മക്കള്‍. മയ്യിത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























