ആ വമ്പൻ നേട്ടം തൊട്ടരികിൽ; പത്തുദിവസത്തിൽ എക്സ്പോയിൽ എത്തിയത് നാലുലക്ഷത്തിലേറെ സന്ദർശകർ, രാജ്യത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഈ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് സംഘാടകർ

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾ പിന്നിട്ട ലോകത്തെ അമ്പരപ്പിച്ച എക്സ്പോ 2020ദുബൈ സന്ദർശക പ്രവാഹത്തിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. കൂടുതൽ കരുതൽ നൽകി സന്ദർശകരെ നെഞ്ചിലേറ്റി യുഎഇ കുതിക്കുന്നു. ഈ ഒരു സാഹചര്യത്തിലും കൊറോണ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതും എടുത്തുപറയേണ്ടത് തന്നെയാണ്. അങ്ങനെ ഏറെ നിർണായകമായ നിമിഷങ്ങളിലൂടെയാണ് യുഎഇ കടന്നുപ്പോകുന്നത്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് അധികൃതർ....
ലോകത്തെ മുഴുവനും വിസ്മയിപ്പിച്ച സെപ്റ്റംബർ 30ന് ഉദ്ഘാടന മാമാങ്കത്തിന് ശേഷം പത്തുദിവസത്തിൽ എക്സ്പോയിൽ എത്തിയത് നാലുലക്ഷത്തിലേറെ സന്ദർശകരെന്ന് റിപ്പോർട്ട്. അതായത് മേളയുടെ ഒഫീഷ്യൽസും മാധ്യമപ്രവർത്തകരും വളണ്ടിയർമാരും ഒഴികെയുള്ള, ടിക്കറ്റെടുത്ത് പ്രവേശിച്ചവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ഞായറാഴ്ച വരെ പ്രവേശിച്ചവരുടെ ആകെ എണ്ണം 4,11,768ആണ്. ഇതിൽ 175രാജ്യക്കാരുണ്ടെന്നും അധികൃതർ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ സന്ദർശകരിൽ മൂന്നിലൊന്ന് യു.എ.ഇക്ക് പുറത്തു നിന്ന് എത്തിച്ചേർന്നവരാണ്. രാജ്യത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഈ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
അതോടൊപ്പം തന്നെ ജനങ്ങളുടെ പ്രതീക്ഷാപൂർവമായ സന്ദർശനത്തിൽ ഏറെ തൃപ്തിയുണ്ടെന്ന് യു.എ.ഇ അന്താവ്യക്തമാക്കുകയുണ്ടായി. ആദ്യ ദിവസങ്ങളിൽ എത്തിയവരുടെ എണ്ണം മേളയിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാനുള്ള താൽപര്യത്തെ വെളിപ്പെടുത്തുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. കൂടുതൽ സമ്പന്നമായ വിനോദ-വിജ്ഞാന പരിപാടികളായിരിക്കും വരും ആഴ്ചകളിൽ നഗരിയിൽ അരങ്ങേറുക. കൂടാതെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള സന്ദർശകരെ സ്വീകരിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു - എന്നും അവർ കൂട്ടിച്ചേർത്തു.
എക്സ്പോയുടെ ആദ്യ ആഴ്ച ഗംഭീര വിജയമാണെന്ന് അന്താരാഷ്ട്ര എക്സ്പോ സെക്രട്ടറി ജനറൽ ദിമിത്രി എസ്. കെർകൻറസ് വ്യക്തമാക്കി . എത്തിച്ചേരുന്നവരുടെ എണ്ണം വളരെ സന്തോഷകരമായതാണ്. ആളുകൾ പരസ്പരം വീണ്ടും ബന്ധപ്പെടാനും മികച്ച ഭാവിയിലേക്ക് സഞ്ചരിക്കാനും ആഗ്രഹിക്കുന്നത് ഇത് പ്രകടമാക്കുന്നു- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുമാത്രമല്ല ഇതിനകം സന്ദർശിച്ചവരിൽ അഞ്ചിലൊരാൾ ഒന്നിലേറെ തവണ എക്സ്പോയിൽ വന്നവരാണ്. ഒരു ദിവസം മേളയുടെ പത്ത് ശതമാനം പോലും കണ്ടുതീർക്കാൻ കഴിത്ത സാഹചര്യമായതിനാൽ തന്നെ പലതവണകളായി വരേണ്ട സാഹചര്യമാണെന്ന് കാണുവാൻ സാധിക്കും. എന്നാൽ അപൂർവ്വം ചിലർ അഞ്ചും ആറും ദിവസമെടുത്ത് നൂറോളം പവലിയനുകൾ കണ്ടുതീർത്തവരായിട്ടുണ്ട്. ഇവർക്കും മുഴുവൻ പവലിയനുകൾ സന്ദർശിക്കാൻ ഇനിയും ഏറെ സന്ദർശനങ്ങൾ വേണ്ടിവരുമെന്നും അധികൃതർ ചൂണ്ടിക്കട്ടി.
അതേസമയം എക്സ്പോ വെബ്സൈറ്റായ expo2020dubai.com വഴിയും ലോകത്താകമാനമുള്ള അംഗീകൃത ടിക്കറ്റ് വിൽപന ഏജൻസികളിലൂടെയുമാണ് ടിക്കറ്റ് വിൽപന നിലവിൽ നടക്കുന്നത്. എക്സ്പോ നഗരിക്ക് സമീപവും ടിക്കറ്റ് കൗണ്ടർ സജ്ജമാക്കിയിട്ടുണ്ട്. ഒരുദിവസത്തെ പ്രവേശനത്തിന് 95ദിർഹമാണ് നിരക്ക് ഈടാക്കുക. തുടർച്ചയായ 30 ദിവസത്തെ പ്രവേശനത്തിന് 195ദിർഹമും ആറുമാസം എപ്പോഴും പ്രവേശിക്കാവുന്ന ടിക്കറ്റിന് 495രൂപയുമാണ് നിരക്ക്. ഒക്ടോബറിൽ പ്രത്യേകമായി എപ്പോഴും പ്രവേശനമനുവദിക്കുന്ന സ്പെഷൽ പാസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് 95ദിർഹമാണ് നിരക്ക് ഉള്ളത്.
https://www.facebook.com/Malayalivartha


























