കുവൈറ്റ് നടപടി കര്‍ശനമാക്കുന്നു; രാജ്യത്തെ പ്രവാസികള്‍ അനധികൃതമായി കൈവശം വച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടുകെട്ടാന്‍ കുവൈറ്റ് ട്രാഫിക് വിഭാഗം, നിലവില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികളെ ഇത് സാരമായി ബാധിക്കുമെന്ന് അധികൃതർ

പ്രവാസികൾക്ക് നടപടികൾ കൂടുതൽ കർശനമാക്കി കുവൈറ്റ് രംഗത്ത്. രാജ്യത്തെ പ്രവാസികള്‍ അനധികൃതമായി കൈവശം വച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടുകെട്ടാന്‍ കുവൈറ്റ് ട്രാഫിക് വിഭാഗം ഇതിനോടകം തന്നെ നടപടി ആരംഭിച്ചുകഴിഞ്ഞു. ഇതോടെ ഒരു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകുമെന്നാണ് സൂചന. അതോടൊപ്പം തന്നെ അവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. നിലവില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികളെ ഇത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വച്ചതിന് പിടിയിലാവുന്ന പ്രവാസികളെ നാടു കടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയരാക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കുവൈറ്റ് ഭരണകൂടം ആലോചിക്കുകയാണ്. ഇതിനിടയിലാണ് അനധികൃത ലൈസന്‍സുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ട്രാഫിക് വിഭാഗം ഇതിനകം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പുതിയ ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് വിഭാഗം നേരത്തേ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നു. ഇതേക്കുറിച്ചുള്ള തുടർചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് ഫൈസല്‍ അല്‍ നവാഫ് മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം യോഗം കൂടിയിരുന്നു. തുടര്‍ന്നാണ് നിയമവിരുദ്ധ ലൈസന്‍സുകള്‍ക്കെതിരായ നടപടികള്‍ കര്‍ക്കശമാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം പ്രവാസികളില്‍ പലരും കാലാവധി കഴിഞ്ഞതോ, തുടര്‍ന്ന് ഉപയോഗിക്കാന്‍ നിയമപരമായി അനുവാദമില്ലാത്തതോ ആയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കുന്നതായാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തിയിരിക്കുന്നത്. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് പലരും ഇവ ഉപയോഗിക്കുന്നത്. മാത്രമല്ല, പിടിക്കപ്പെട്ടാല്‍ അഞ്ച് ദിനാര്‍ പിഴ അടച്ച് രക്ഷപ്പെടാമെന്നതും അനുകൂല ഘടകമായി മാറി. കാരണം കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചതിനുള്ള പിഴയാണിത്. എന്നാല്‍ ഇത്തരം കേസുകള്‍ കാലാവധി കഴിഞ്ഞ ലൈസന്‍സുകളായി പരിഗണിക്കാനാവില്ലെന്നും അനധികൃത ലൈസന്‍സായി കാണണമെന്നുമാണ് അധികൃതരുടെ തീരുമാനം എന്നത്.
പുതിയ ഉത്തരവ് പ്രകാരം തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ലൈസന്‍സ് അവരുടെ ജോലി മാറുന്നതോടെ അസാധുവാകുമെന്നതാണ്. അതോടൊപ്പം ഇത് ഏത് പ്രൊഫഷനില്‍ ജോലി ചെയ്യുന്നവര്‍ക്കും നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സ് വിസ കാലാവധി തീരുന്നതോടെ അവസാനിക്കുന്നതായിരിക്കും. എന്നാല്‍ ജോലി മാറിയിട്ടും ഈ ലൈസന്‍സ് ഉപയോഗിക്കുന്നത് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതിന് തുല്യമായി പരിഗണിക്കുകയും അത്തരം കേസുകളില്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നതെന്ന് അല്‍ റായ് പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
ആയതിനാൽ തന്നെ അനധികൃത ലൈസന്‍സുകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രവാസികള്‍ പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലാവധി തീര്‍ന്നില്ലെങ്കിലും പഴയ ലൈസന്‍സുകള്‍ പുതുക്കണം. ഇതുവഴി അനധികൃത ലൈസന്‍സുകള്‍ കണ്ടെത്തി തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പുതിയ ലൈസന്‍സുകള്‍ വരുന്നതോടെ വ്യാജ ലൈസന്‍സുകള്‍, കാലാവധി കഴിഞ്ഞവ, തൊഴില്‍ മാറി ഉപയോഗിക്കുന്നവ തുടങ്ങിയവ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി വരുകയും ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha


























