കൂടുതല്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനവുമായി സൗദി അറേബ്യ; പ്രവാസി മലയാളികൾ കൂടുതലും തൊഴിൽ ചെയ്തുവരുണന് സൗദി ആരോഗ്യ മേഖലയിലെ കൂടുതല്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍-രാജി, ഇത്തരം നടപടികളാൽ കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ

സൗദി കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത നിബന്ധനകളാണ് കൈകൊള്ളുകയാണ്. പ്രവാസികൾക്ക് തികച്ചും ആശങ്ക നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പല മേഖലകളിലായി ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണം കൂടുതൽ വ്യാപിപ്പിക്കാൻ അധികൃതർ ഒരുങ്ങുന്നു. ഇത്തരം നടപടികളാൽ കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് അധികൃതർ.....
പ്രവാസി മലയാളികൾ കൂടുതലും തൊഴിൽ ചെയ്തുവരുണന് സൗദി ആരോഗ്യ മേഖലയിലെ കൂടുതല്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍-രാജി വ്യക്തമാക്കിയിരിക്കുകയാണ്. മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി, ഫിസിയോതെറാപ്പി, ചികിത്സാ ന്യൂട്രിഷണല്‍ വകുപ്പുകളിലെ ജോലികള്‍ എന്നിവയാണ് സ്വദേശിവല്‍ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2022 ഏപ്രില്‍ 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ സൗദി പൗരന്മാര്‍ക്ക് 8500 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണു അധികൃതരുടെ പ്രതീക്ഷ. എന്നാൽ മറുവശത്ത് പ്രവാസികൾക്ക് ജോലി നഷ്ടമാകുകയാണ് ചെയ്യുന്നത്
അതോടൊപ്പം തന്നെ സ്പെഷ്യലിസ്റ്റിന് 7000 സൗദി റിയാലും ടെക്നീഷ്യന് 5000 റിയാലും ആയിരിക്കണം ഏറ്റവും കുറഞ്ഞ ശമ്പളം. ഓരോ സ്ഥാപങ്ങളിലെയും സ്പെഷ്യാലിറ്റികളില്‍ 60 ശതമാനമായിരിക്കണം സൗദിവല്‍ക്കരണത്തിന്റെ ടാര്‍ഗെറ്റ് നിരക്ക് എന്നത്. കൂടാതെ സ്വകാര്യ മെഡിക്കല്‍ ഉപകരണങ്ങളുടെയും വീട്ടുപകരണങ്ങളുടെയും സെയില്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് പ്രൊഫഷനുകളില്‍ ആദ്യ ഘട്ടത്തില്‍ തന്നെ 40 ശതമാനവും രണ്ടാം ഘട്ടത്തിന്റെ 80 ശതമാനവും ആയിരിക്കും സ്വദേശിവല്‍ക്കരണ നിരക്ക്. സ്വകാര്യമേഖലയിലെ മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, സാങ്കേതിക തൊഴിലുകളില്‍ ആദ്യ ഘട്ടത്തില്‍ 30 ശതമാനവും രണ്ടാം ഘട്ടത്തില്‍ 50 ശതമാനവും ആയിരിക്കും സൗദിവല്‍ക്കരണ നിരക്ക് എന്നത്.
കൂടാതെ ദന്തല്‍ പ്രൊഫഷന്റെ പ്രാദേശികവല്‍ക്കരണത്തിനായുള്ള നടപടിക്രമങ്ങളും നടന്നു വരുന്നതായി മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ദന്തഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും മിനിമം ശമ്പളമായി 7000 റിയാല്‍ നല്‍കിയാല്‍ മാത്രമേ നിതാഖത്ത് പ്രോഗ്രാമില്‍ കണക്കാക്കുകയുള്ളു. ദന്തരോഗവിദഗ്‌ദ്ധന്‍ ആരോഗ്യ കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റികളില്‍ നിന്ന് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നേടിയിരിക്കണം.
ഫാര്‍മസി ജീവനക്കാര്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റികളില്‍ നിന്ന് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നേടേണ്ടതുണ്ട് എന്നും അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നതോടെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം പതിന്മടങ്ങു വര്‍ധിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha


























