പ്രതാപകാലം തിരിച്ചുപിടിക്കാൻ ഒരുങ്ങി പ്രവാസികൾ; വളർച്ചയുടെ പാതയൊരുക്കാൻ കുവൈത്തിൽ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം വിദേശികൾക്കും നൽകാൻ ആലോചന! പ്രവാസികൾക്ക് ആശ്വാസമാകുന്ന വാർത്ത

കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. കൂടുതൽ പ്രവാസികളെ നെഞ്ചോട് ചേർത്ത് ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കുവൈറ്റ് ഭരണകൂടം. ഒരു വശത്ത് കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾ പ്രവാസികളെ അലട്ടുമ്പോൾ മറുവശത്ത് കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട് പുത്തൻ തീരുമാനങ്ങൾ പുറത്ത് വരുകയാണ്. വിലക്കുകൾ നീങ്ങാൻ കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത...
കൂടുതൽ മേഖലകൾക്ക് വളർച്ചയുടെ പാതയൊരുക്കാൻ കുവൈത്തിൽ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം വിദേശികൾക്കും നൽകാൻ ആലോചന നടക്കുന്നതായി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നിക്ഷേപം ആകർഷിക്കുക, സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇത്തരമൊരു നീക്കം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അൽ അറബിയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ അതോറിറ്റി ഉപമേധാവി അബ്ദുല്ല അസ്സബാഹ് ആണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്.
അതോടൊപ്പം തന്നെ നിലവിൽ രാജ്യത്തെ പാർട്ടണർഷിപ്പ് നിയമപ്രകാരം കമ്പനികളിൽ കുറഞ്ഞത് 51 ശതമാനം പങ്കാളിത്തം കുവൈത്ത് പൗരന്മാർക്കാണ് നൽകിയിട്ടുള്ളത്. വിദേശ പങ്കാളിത്തം 49 ശതമാനത്തിൽ പരിമിതമാണ്. എന്നാൽ വിദേശികൾക്ക് പൂർണമായ ഉടമസ്ഥാവകാശം നൽകുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പദ്ഘന ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ ഉദ്ദേശം. കൂടാതെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 100 കോടി ദീനാറിൻറെ വിദേശ നിക്ഷേപം ആണ് കുവൈത്തിൽ എത്തിയത്.
ഇത്തരം ഒരു നീക്കത്തിലൂടെ 2030ഓടെ 5000 കോടി ഡോളർ നേരിട്ടുള്ള വിദേശനിക്ഷേപമാക്കി ഉയർത്തുകയാണ് അധികൃതരുടെ ലക്ഷ്യം. ഇതിനായി വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച് മനസ്സിലാക്കിക്കൊടുക്കാൻ മാർഗരേഖ തയാറാക്കുമെന്ന് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി മേധാവി അറിയിച്ചു.
21 വിദേശ രാജ്യങ്ങളിൽനിന്നുള്ള സംരംഭകർ രാജ്യത്ത് മുതൽ മുടക്കിയിട്ടുണ്ട്. ഐ.ടി, എണ്ണ, പ്രകൃതിവാതകം, നിർമാണം, പരിശീലനം, ആരോഗ്യം, തുടങ്ങിയ മേഖലകളിലാണ് ഇവയിൽ ഏറെയും ഉള്ളത്. ഇത്തരം ഒരു തീരുമാനം പുറത്ത് വരുന്നതിലൂടെ പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ ചെയ്യാനാകുന്നതാണ്..
https://www.facebook.com/Malayalivartha


























