യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു; ദിബ്ബ എല്‍ ഫുജൈറയില്‍ കഴിഞ്ഞ ദിവസം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിലെ കഴിഞ്ഞ ദിവസം നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദിബ്ബ എല്‍ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചത്. വ്യാഴാഴ്‌ച രാത്രി പ്രാദേശിക സമയം 9.14നായിരുന്നു ഭൂചലനം ഉണ്ടായത്. മേഖലയില്‍ 1.19 തീവ്രതയാണ് നാഷണല്‍ സീസ്‍മിക് നെറ്റ്‍വര്‍ക്ക് രേഖപ്പെടുത്തിയത്.
അതോടൊപ്പം തന്നെ പ്രദേശത്ത് നേരിയ തോതിലുള്ള പ്രകമ്ബനം മാത്രമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ ഹജര്‍ പര്‍വത മേഖലകളില്‍ ഇടയ്‍ക്കിടയ്ക്ക് ഇത്തരം ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പൗരന്മാർ പരിഭാന്തരകരുതെന്നും അധികൃതർ അറിയിച്ചു.
അതേസമയം അബുദാബിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്‍കാനൊരുങ്ങുകയാണ് സേഹ. അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുനാടാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ട് മടങ്ങാനാണ് സേഹ ഈ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നത്.
നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഇപ്പോൾ കോവിഡ് മുന്നണിപ്പോരാളികൾക്ക് ഏവർക്കും നല്കാൻ ഒരുങ്ങുകയാണ്. 2022 ജൂണ്‍ വരെയാണ് ഈ ആനുകൂല്യം നിലവിൽ ഉള്ളത്. ഏത് ദിവസമാണ് നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഇത്തിഹാദ് എയര്‍വേയ്‌സില്‍ അറിയിച്ചാല്‍ ടിക്കറ്റ് ലഭിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























