യുഎഇയിൽ മൂടല്‍മഞ്ഞ്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, വിവിധ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യത

യുഎഇയിലെ മൂടല്‍മഞ്ഞ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത്. തിങ്കളാഴ്ച രാവിലെ രൂപപ്പെട്ട മൂടല്‍മഞ്ഞ് കാരണം വിവിധ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
ഉഷ്ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും ക്രമാതീതമായി കുറഞ്ഞുവരികയാണ്. അല്‍ ദഫ്‌റ, അബൂദബി എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ തീരപ്രദേശങ്ങളിലും രാജ്യത്തിന്റെ ചില ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആയതിനാൽ തന്നെ വാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് വ്യക്തമാക്കി.
അതോടൊപ്പം തന്നെ തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും, പ്രത്യേകിച്ച് പടിഞ്ഞാറോട്ട്, ദൃശ്യപരത ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് എന്‍ സി എം വ്യക്തമാക്കി. മൂടല്‍മഞ്ഞിന് ശേഷം തെളിഞ്ഞ ആകാശമായിരിക്കും. താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. അതേസമയം റാസല്‍ ഖൈമയില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ കുറവായിരിക്കും.
https://www.facebook.com/Malayalivartha


























