കാത്തിരിപ്പിന് പിന്നാലെ ആ വാർത്ത എത്തി; കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയിരുന്നത് ഒരു റിയാലിന് 195 രൂപയില്‍ കൂടുതൽ, നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

പ്രവാസികൾക്ക് ആശ്വാസം നൽകി ഒരു സന്തോഷ വാർത്ത. അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ വിവിധ കാരണങ്ങളാല്‍ റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നതില്‍ എത്തിയിരിക്കുകയാണ്. ഇത് പ്രവാസികള്‍ക്ക് സന്തോഷം നൽകുകയാണ്. തങ്ങള്‍ അയക്കുന്ന പണത്തിന് ഉയര്‍ന്ന മൂല്യം ലഭിക്കുന്നതാണ് പലര്‍ക്കും ആശ്വാസം പകരുന്നത്. വിശദവിവരങ്ങൾ ഇങ്ങനെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയിരുന്നത് ഒരു റിയാലിന് 195 രൂപയില്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്കൊവിഡ് കാലത്ത് സമാനമായ നിരക്ക് എത്തിയിരുന്നെങ്കിലും വളരെ ചുരുങ്ങിയ ദിവസം മാത്രമാണ് കൂടിയ നിരക്കുണ്ടായിരുന്നത്. ഇതിനുള്ളിൽ പ്രവാസികൾക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാല്‍ നിലവിെല അവസ്ഥയില്‍ ഈ നിരക്കുകള്‍ തന്നെ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അതായത് നിലവില്‍ അമേരിക്കന്‍ ഡോളര്‍ മറ്റ് കറന്‍സികളെ അപേക്ഷിച്ച് ശക്തി പ്രാപിച്ചതും ഡോളര്‍ ഇന്റക്സ് ഉയര്‍ന്നതുമാണ് വിനിമയ നിരക്ക് ഉയരാന്‍ കാരണമെന്ന് അല്‍ ജദീദ് എക്ചേഞ്ച് ജനറല്‍ മാനേജര്‍ അവിനാഷ് കുമാര്‍ വ്യക്തമാകുകയുണ്ടായി. എണ്ണ വില ഉയര്‍ന്നതും വിനിമയ നിരക്ക് കാരണമായതായി അദ്ദേഹം വ്യക്തമാക്കി. എണ്ണ വില ബാരലിന് 80 ഡോളര്‍ കടന്നത് ഡോളര്‍ ശക്തി പ്രാപിക്കാന്‍ കാരണമായിട്ടുണ്ട്. ഡോളറും ഇന്ത്യന്‍ രൂപയും തമ്മില്‍ വിപരീത അനുപാതമാണ് ഉള്ളത്.
കൂടാതെ ഡോളര്‍ ശക്തിപ്രാപിക്കുേമ്പോള് ഇന്ത്യന്‍ രൂപ ശക്തി കുറയുകയാണ് ചെയ്യുക. ആറ് രാജ്യങ്ങളുടെ കറന്‍സികളെ അപേക്ഷിച്ച് ഡോളറിനുള്ള ശക്തിയാണ് ഡോളര്‍ ഇന്റക്സ് എന്നത്. നിലവില്‍ ഡോളര്‍ ഇന്റക്സ് ഏറെ ഉയരത്തിലാണ് നിൽക്കുന്നത്. അതായത് ഡോളറിെന്റ ശക്തി 94 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതോടൊപ്പം തന്നെ ലഭ്യമാകുന്ന വിവരം അനുസരിച്ച് യൂേറാ 57.6 ശതമാനം, ജാപ്പനീസ് യെന്‍ 13.6 ശതമാനം, പൗണ്ട് 11.9 ശതമാനം, കനേഡിയന്‍ ഡോളര്‍ 9.1, സ്വീഡിഷ് കറന്‍സി 4.2 ശതമാനം, സ്വിസ് ഫ്രാങ്ക് 3.6 ശതമാനം എന്നിവയാണ് മറ്റ് രാജ്യങ്ങളുടെ കറന്‍സിയുടെ ശക്തി.
അമേരിക്കന്‍ ഡോളര്‍ ശക്തമായതോടൊപ്പം ശ്രീലങ്ക, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സിയും ഏറെ ശക്തി കുറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ കറന്‍സി ഇനിയും ശക്തി കുറയാനാണ് സാധ്യതയെന്ന് അവിനാഷ് കുമാര്‍ പറഞ്ഞു. എന്തെങ്കിലും പ്രത്യേക കാരണങ്ങളാല്‍ രൂപയുടെ ശക്തി വര്‍ധിച്ചാലും വിനിമയ നിരക്ക് വല്ലാതെ താഴേക്ക് പോവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























