ജിസിസിയിൽ ഇത് ഏറ്റവും ആദ്യം; സൗദിയുടെ തീരുമാങ്ങൾ എല്ലാം തന്നെ വിജയത്തിലേക്ക്... സൗദിയിൽ ഇന്നു മുതൽ മാസ്കില്ലാതെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനും അനുമതി, ഹജ്, ഉംറ സേവന മേഖലയിലും ലോകോത്തര നിലവാരം ഉറപ്പാക്കുന്ന നൂതന സംവിധാനങ്ങളുണ്ടാകുമെന്ന് അധികൃതർ

കൊറോണ വ്യാപനത്തിന് പിന്നാലെ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും കടുത്ത തീരുമാനങ്ങളാണ് കൈകൊണ്ടത്. പ്രത്യേകിച്ച് സൗദി അറേബ്യ. ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് നേരിട്ട് വരുന്നതിന് പ്രഖ്യാപിച്ച വിലക്ക് ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ സൗദിയുടെ തീരുമാങ്ങൾ എല്ലാം തന്നെ വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്.....
ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച മന്ത്രി ഡോ. തൗഫിഖ് അൽ റബീഹിനെ ഹജ് മന്ത്രിയായി നിയമിക്കുകയുണ്ടായി. നടപടിക്രമങ്ങൾ ലഘൂകരിച്ച് തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്ന സമഗ്ര പരിഷ്കാരം ലക്ഷ്യമിട്ടാണ് നിയമനം നൽകിയിരിക്കുന്നത്.
കൂടാതെ ജിസിസിയിൽ വച്ച് തന്നെ ഏറ്റവും അവസാനം കോവിഡ് സ്ഥിരീകരിക്കുകയും ഏറ്റവും ആദ്യം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും ചെയ്ത സൗദിയിൽ ഇന്നു മുതൽ മാസ്കില്ലാതെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനും അനുമതി നൽകിക്കഴിഞ്ഞു. ആരോഗ്യരംഗത്ത് ഡോ. ഡോ. തൗഫിഖ് അൽ റബീഹ് നടപ്പാക്കിയ പ്രവർത്തനമാണ് രാജ്യത്തെ കോവിഡിൽനിന്നു കരകയറാൻ സഹായിച്ചത് എന്നതും ശ്രദ്ധേയമാണ്.
അതോടൊപ്പം തന്നെ ഹജ്, ഉംറ സേവന മേഖലയിലും ലോകോത്തര നിലവാരം ഉറപ്പാക്കുന്ന നൂതന സംവിധാനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തീർഥാടകർക്ക് സ്വന്തം വീട്ടിലിരുന്ന് ഹജ് അപേക്ഷ സമർപ്പിക്കാനും വീസ സ്വീകരിക്കാനുമായി പ്രഖ്യാപിച്ച ആപ് എത്രയും വേഗം നടപ്പാക്കുക, ഇന്ത്യ ഉൾപ്പെടെ വിദേശ തീർഥാടകരുടെ സൗദിയിലെ എമിഗ്രേഷൻ നടപടികൾ അതതു രാജ്യത്തുനിന്നുതന്നെ ചെയ്യാവുന്ന സംവിധാനം തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ വരുംനാളുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം ഫഹദ് അൽ ജലാജിൽ ആണ് പുതിയ ആരോഗ്യമന്ത്രി. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ അരീഫിയെ മാറ്റി കാബിനറ്റ് ജനറൽ സെക്രട്ടറിയേറ്റ് ഉപദേശകനായി നിയമിക്കുകയും ചെയ്തു. ലഫ്. ജനറൽ മുത് ലഖ് ബിൻ സാലിം അൽ അസിമയെ സംയുക്ത സേനാ കമാൻഡറായും നിയമിച്ചു. കൂടാതെ യാമ്പു, ദബാ, അൽവജ്ഹ്, ഉംലുജ് വികസന അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. ഭരണാധികാരി സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഇതിലൂടെ വമ്പൻ മാറ്റമാണ് സൗദി പ്രതീക്ഷിക്കുന്നത്. ഇതുവഴി വ്യോമപാത തുറക്കാനും സാധ്യത ഉണ്ടെന്ന് പ്രവാസികൾ പ്രതീക്ഷിക്കുകയാണ്.
https://www.facebook.com/Malayalivartha


























