ഇനി തുടരെ തുടെര മക്കയിലെത്തി ഉംറ ചെയ്യാം; രണ്ടാമത് ഉംറ നിര്‍വഹിക്കാന്‍ അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി

പ്രവാസികൾക്ക് ഏവർക്കും ആശ്വാസം നക്കി സൗദിയിൽ നിന്നും സന്തോഷ വാർത്ത. ഇനിമുതൽ തുടരെ തുടെര മക്കയിലെത്തി ഉംറ ചെയ്യാൻ സാധിക്കും. രണ്ടാമതൊരു ഉംറ നിര്‍വഹിക്കാന്‍ അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ. സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഉംറയ്ക്കുള്ള നിബന്ധന അധികൃതർ എടുത്തുകളഞ്ഞത്.
അതോടൊപ്പം തന്നെ ഇഅ്തമര്‍ന, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുവഴി അപേക്ഷിച്ച് അനുമതി പത്രം നേടി എത്ര വേണമെങ്കിലും ഉംറ ചെയ്യാം. കോവിഡ് സാഹചര്യത്തില്‍ ഉംറക്ക് നിയന്ത്രണമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം സൗദിയിൽ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് വീണ്ടും രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 38 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 52 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 49,202 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.
കൂടാതെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,969 ആയി. ഇതില്‍ 5,36,999 പേരും സുഖം പ്രാപിച്ചതായാണ് ചൂണ്ടിക്കാണിക്കുന്നത്. ആകെ 8,765 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 100 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ ഉള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
https://www.facebook.com/Malayalivartha


























