ഭീതിയൊഴിയുന്നു; കൂടുതൽ ഇളവുകൾക്കു സാധ്യത; നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിൽ കുവൈറ്റ്, ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതായി അധികൃതർ! പുതിയ ഇളവുകൾ ഇങ്ങനെ....

കടുത്ത നിബന്ധനകൾക്കൊടുവിൽ പ്രവാസികൾക്ക് ആശ്വാസം നൽകി ഗൾഫ് രാഷ്ട്രങ്ങൾ. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കി ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ഇപ്പോൾ. ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതായുള്ള വാർത്തകൾ ഏറെ ആശ്വാസം നൽകിയുരുന്നു. പുതിയ ഇളവുകൾ ഇങ്ങനെ....
കുവൈറ്റിൽ ജീവിതം സാധാരണ നിലയിലേക്ക് മാറിയ സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. ആയതിനാൽ താനെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത. പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധം ഇല്ല എന്നതുൾപ്പെടെയുള്ള തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്കൂളുകൾ തുറന്നത് ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ വിവാഹ മണ്ഡപങ്ങളുടെ പ്രവർത്തനം, പൊതു ഇടങ്ങളിലെ ആൾക്കൂട്ടം, പള്ളികളിലെ പ്രാർഥന എന്നിങ്ങനെ അവശേഷിക്കുന്ന നിയന്ത്രണങ്ങൾ കൂടി ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നാണ് സൂചന.
അതേസമയം കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും തീരുമാനം കൈക്കൊള്ളുക. രാജ്യത്ത് കോവിഡ് ബാധിതരുടെയും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം വളരെ കുറയുകയുണ്ടായി. മാത്രമല്ല കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണവും കുറച്ചു. അതിനിടെ കാലാവസ്ഥാ മാറ്റം പരിഗണിച്ച് മുൻകരുതൽ പരിശോധനയ്ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണമേറിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് നടത്താൻ ആരോഗ്യകേന്ദ്രങ്ങളിൽ തിരക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾക്കായി ആരോഗ്യമന്ത്രാലയം രാജ്യത്ത് 58 കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിസംബർ അവസാനം വരെ ഈ സൗകര്യം ലഭ്യമാകും.
നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കുവൈറ്റ് വിമാനത്താവളം സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റ് വിമാനത്താവളം പൂര്‍ണമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് അധികൃതരുടെ പ്രതികരണം പുറത്ത് വരുന്നത്. പ്രതിദിനം 30,000 യാത്രക്കാരെ വരെ സ്വീകരിക്കാനാകുമെന്നാണ് വിലയിരുത്തൽ. 52 എയര്‍ലൈനുകളാണ് കുവൈറ്റ് വിമാനത്താവളം മുഖേന സര്‍വീസ് നടത്തുക. എന്നാല്‍ മന്ത്രിസഭ തീരുമാനം പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച് കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























