കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് നൽകി യുഎഇ, 80% പേര്‍ക്ക് ഒത്തുചേരാം, ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സീന്‍ എടുത്തവരും പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഉള്ളവരുമാകണം, പുതിയ പ്രഖ്യാപനവുമായി യുഎഇ അത്യാഹിത ദുരന്ത നിവാരണ സമിതി

യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്. വിവാഹചടങ്ങുകള്‍ , മരണം, പാര്‍ട്ടി തുടങ്ങി വീടുകളിലെ ഒത്തുചേരലുകളില്‍ 80% പേര്‍ക്കു പങ്കെടുക്കാന്‍ അനുമതി നൽകിയിരിക്കുകയാണ്. യുഎഇ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സീന്‍ എടുത്തവരും പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഉള്ളവരുമാകണം. കോവിഡ് പ്രതിസന്ധി മറികടന്ന പശ്ചാത്തലത്തിലാണ് യുഎഇ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് 80% പേര്‍ക്ക് ഒത്തുചേരാവുന്നതാണ്. ഇതില്‍ 60 അതിഥികളും 10 കേറ്ററിങ്, ഹോസ്പിറ്റാലിറ്റി ജീവനക്കാരുമായിരിക്കണം.
നിബന്ധനകൾ ഇങ്ങനെ;
>വാക്സീന്‍ എടുത്തിരിക്കണം, ഗ്രീന്‍ പാസ് വേണം
> അതിഥികളുടെ ശരീരോഷ്മാവ് പരിശോധിക്കണം.
> എല്ലാ സമയത്തും മാസ്ക് ധരിക്കണം.
> 2 ആഴ്ച മുന്‍പെങ്കിലും രണ്ടാമത്തെ ഡോസ് വാക്സീന്‍ എടുത്തവരായിരിക്കണം.
> അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം.
> 48 മണിക്കൂര്‍ കവിയാത്ത പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധം.
> ഒരു മേശയ്ക്കുചുറ്റും 10 പേരില്‍ കൂടാന്‍ പാടില്ല.
https://www.facebook.com/Malayalivartha


























