മരുഭൂമിയിൽ നിന്നും ഉയർന്നുവന്ന സ്വർഗം...ലോകത്തെ അമ്പരപ്പിച്ച് ദുബായ് എക്സ്പോ 2020യും ലോകകപ്പും കൂടാതെ സുവര്ണജൂബിലിയും ഒന്നിനുപുറകെ ഒന്നായി ആഘോഷമാക്കുന്ന യുഎഇയ്ക്ക് ഒരു സന്തോഷ വാർത്ത കൂടി, മലയാളിയുടെ പ്രിയപ്പെട്ട നാട് തിളങ്ങുന്നു

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് മലയാളികളുടെ പ്രിയ്യപ്പെട്ട നാടാണ് യുഎഇ. സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ. ജോലി ചെയ്യാനും ആഘോഷിക്കാനും പറ്റിയ ഇടം. സ്വദേശികളെ പോലെ തന്നെ പ്രവാസികളെയും കരുതലോടെ കാക്കുന്ന ഭരണാധികാരികൾ. മലയാളികൾക്ക് മാത്രമല്ല അറബിനാടുകളിലെ പൗരന്മാർക്കും ഇഷ്ടനാടാണ് യുഎഇ. സവിശേഷതകളും ബഹുമതികളുംകൊണ്ട് നിറഞ്ഞ യുഎഇയെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുന്നു....
ലോകത്തെ അമ്പരപ്പിച്ച് ദുബായ് എക്സ്പോ 2020യും ലോകകപ്പും കൂടാതെ സുവര്ണജൂബിലിയും ഒന്നിനുപുറകെ ഒന്നായി ആഘോഷമാക്കുന്ന യുഎഇയ്ക്ക് ഒരു സന്തോഷ വാർത്ത കൂടി. ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇയെ തിരഞ്ഞെടുത്തിരിക്കുകയാണ്. 10 സ്ഥാനങ്ങൾ കയറിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. യു.എ.ഇയിലെ ജീവിത നിലവാരമാണ് പ്രവാസികളെ ഉദ്ദേശിച്ചതിലും കൂടുതല്‍ കാലം അവിടെ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ജിസിസിയിൽ ബഹ്റൈനും ഖത്തറും യഥാക്രമം എട്ടാമതും പത്താമതുമാണ് നിൽക്കുന്നത്. സ്വിറ്റ്സർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. യു.എ.ഇ.യുടെ പുരോഗതി ആ രാജ്യത്തെ അവരുടെ ഭവനമാക്കുന്ന അനേകര്‍ക്ക് ആകര്‍ഷകമാണെന്ന് പഠനം പറയുന്നു. അവരുടെ വരുമാനം (56 ശതമാനം) മെച്ചപ്പെടുത്തുക, കരിയറില്‍ (49 ശതമാനം) മുന്നേറുക, ജീവിത നിലവാരം (43 ശതമാനം) മെച്ചപ്പെടുത്തുക എന്നിവയാണ് യു.എ.ഇയിലേക്ക് പോകാന്‍ പ്രവാസികള്‍ തിരഞ്ഞെടുത്ത മൂന്ന് കാരണങ്ങളായി പഠനം കണ്ടെത്തിയത്.
എച്ച്എസ്ബിസിയുടെ 14 -ാമതു വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ വിദേശത്തു താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 ത്തിലേറെ ആളുകളുടെയിടയിൽ സർവേ നടത്തി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത് ഉൾപ്പെടുത്തിയിരിക്കുന്നത്. വെറുമൊരു മരുഭൂമിയിൽ നിന്ന് സ്വർഗം സൃഷ്ടിക്കാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നു എങ്കിലും ഇവിടുത്തെ ഭരണാധികാരികളുടെ ലക്ഷ്യം നിറവേറ്റിയെടുക്കാൻ സാധിച്ചതിൽ പ്രധാന പങ്ക് പ്രവാസികൾക്കും ഉണ്ട്. പ്രവാസികളുമായുള്ള നൂറ്റാണ്ടുകളുടെ ബന്ധം തന്നെയാണ് ഭരണാധികാരികൾ തമ്മിലുള്ള സൗഹൃദത്തിന് കാരണമായി മാറിയിട്ടുള്ളതും.
അതോടൊപ്പം തന്നെ യുഎഇയിൽ സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം (82 ശതമാനം) പ്രവാസികളും അടുത്ത 12 മാസത്തിനുള്ളിൽ ജീവിതം കൂടുതൽ സുസ്ഥിരവും സാധാരണനിലയിലും ആകുമെന്നു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും അറിയിച്ചു. ആഗോള പകർച്ച വ്യാധി ഉണ്ടായിരുന്നിട്ടും ആഗോള ശരാശരിയേക്കാൾ 35 ശതമാനത്തിന് മുകളിലാണിത് കാണിക്കുന്നത്. യുഎഇയിൽ പ്രതികരിച്ചവരിൽ 53 ശതമാനം പേരും അവരുടെ വരുമാനത്തിൽ വർധനവും മെച്ചപ്പെട്ട തൊഴിൽ-ജീവിത സന്തുലനവും (57 ശതമാനം) പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























